ഉത്തര്‍പ്രദേശില്‍ കലാപം കത്തിപ്പടരുന്നു; മരണം 26 ആയി

 


ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി കൂടുതല്‍ സൈന്യത്തെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിയോഗിച്ചിട്ടുണ്ടെങ്കിലും അയല്‍ ജില്ലകളിലേക്ക് കൂടി സംഘര്‍ഷം ബാധിച്ചതിനാല്‍ തടയാന്‍ പറ്റാത്ത അവസ്ഥയിലാണ് പോലീസും സൈന്യവും.

കഴിഞ്ഞ മാസം നടന്ന മൂന്ന് യുവാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മുസാഫര്‍ നഗറില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷം രൂക്ഷമായതോടെ സ്ഥലത്ത് കര്‍ഫ്യു പ്രഖ്യാപിക്കുകയും 800ലധികം സൈനികരെ നിയോഗിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിനിടയില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും കൊലപ്പെട്ടിരുന്നു.

ഉത്തര്‍പ്രദേശില്‍ കലാപം കത്തിപ്പടരുന്നു; മരണം 26 ആയിഅതേസമയം സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് ഉത്തര്‍പ്രദേശ് ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. സംഘര്‍ഷത്തില്‍ 40 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഇതിനിടെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി ആസൂത്രണം ചെയ്യുന്നതാണ് കലാപമെന്ന് എസ്.പി ആരോപിച്ചു. എന്നാല്‍ ഇക്കാര്യം ബി.ജെ.പി നേതാക്കള്‍ നിഷേ്ധിച്ചിട്ടുണ്ട്.

Keywords : Uttar Pradesh, Clash, Killed, Media, Obituary, National, Muzaffarnagar, District, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia