26/11: മുംബൈ ഭീകരാക്രമണം രാജ്യം അനുസ്മരിച്ചു

 


26/11: മുംബൈ ഭീകരാക്രമണം രാജ്യം അനുസ്മരിച്ചു
മുംബൈ: രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഓര്‍മകളുമായി ഭീകരാക്രമണത്തിനിരയാവരെ മുംബൈ  നഗരം സ്മരിച്ചു. രാജ്യം കണ്ട എറ്റവും വലിയ ഭീകരാക്രമണത്തിന് മൂന്നാണ്ടുകള്‍ തികയുമ്പോഴും മുഴുവന്‍ കുറ്റവാളികളെയും ഇനിയും നിയമത്തിന് മുമ്പില്‍ കൊണ്ടു വരാന്‍ കഴിഞ്ഞിട്ടില്ല. ശനിയാഴ്ച മുംബൈ  താജ് ഹോട്ടലില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ മേജര്‍ സന്ദീപ് കൃഷ്ണന്റെ പിതാവ് കെ ഉണ്ണികൃഷ്ണനും പങ്കെടുത്തു. രക്തസാക്ഷികളുടെ സ്മരണയ്ക്കായി വിവിധ സ്ഥലങ്ങളില്‍ അനുസ്മരണ ചടങ്ങുകള്‍ നടന്നു.
അജ്മല്‍ കസബിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ജീവന്‍ വെടിഞ്ഞ തുക്കാറാം ഓംബാലെയുടെ പ്രതിമ ഗിര്‍ഗാവില്‍ അനാച്ഛാദനം ചെയ്തു. കസബിനെ തൂക്കിലേറ്റണമെന്ന് തന്നെയാണ് ദുരന്തത്തിനിരയായവര്‍ക്കെല്ലാം പറയാനുള്ളത്. കസബിന്റെ സംരക്ഷണത്തിനായി ഇതിനകെ 16 കോടി സര്‍ക്കാര്‍ ചിലവിഴിച്ചു കഴിഞ്ഞു. കസബിന്റെ അപ്പീല്‍ സുപ്രീം കോടതി പരിഗണനയിലാണ്.
മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകള്‍ ഇന്ത്യ പാക്കിസ്താന് ഇതിനകം കൈമാറിക്കഴിഞ്ഞുവെന്ന് വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരത ഉപകരണമാക്കുന്ന രാജ്യം സ്വയം നാശം വരുത്തിവയ്ക്കും. ചര്‍ച്ചകളിലൂടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടത്. മുംബൈ ഭീകരാക്രമണത്തിന്റെ അന്വേഷണത്തില്‍ യുഎസിന്റെ ഭാഗത്തു നിന്നു കൂടുതല്‍ സഹകരണം പ്രതീക്ഷിക്കിന്നുവെന്നും കൃഷ്ണ പറഞ്ഞു.

Keywords: Mumbai, Terrorism, attack, India, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia