ഉത്തര്‍പ്രദേശില്‍ 28 ദിവസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചതായി പരാതി
Dec 7, 2015, 11:07 IST
മീററ്റ്: (www kvartha.com 07.12.2015) ഉത്തര്‍പ്രദേശിലെ ഭുലന്ദ്ഷറില്‍ 28 ദിവസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഇരുപതുകാരനായ നവീന്‍ ജാട്ടവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോയ അവസരത്തില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് കുഞ്ഞിനെ ആരോ പീഡിപ്പിച്ചെന്നുകാട്ടി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിലാണ് നവീനെ കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്യുന്നതെന്നു പോലീസ് പറഞ്ഞു. എന്നാല്‍ മാതാപിതാക്കള്‍ നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് കുഞ്ഞിന്റെ പിതാവ് മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, തങ്ങള്‍ വീട്ടിലുള്ള സമയത്തായിരുന്നു സംഭവമെന്നാണ് മാതാവ് പറയുന്നത്.
രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞിനെ കണ്ട് വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യുന്നുണ്ട്. അതേസമയം, കുഞ്ഞ് പീഡിപ്പിക്കപ്പെട്ടതായി സംശയിക്കാന്‍ യാതൊരു തെളിവുകളുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ വൈദ്യപരിശോധന ആവശ്യമാണെന്നും അതിന് ലക്‌നൗവില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ഉടന്‍ എത്തുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. സംഭവം സ്ഥിരീകരിക്കാതെ നവീന്റെ അറസ്റ്റു രേഖപ്പെടുത്താനാകില്ലന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ ശോകേന്ദ്ര സിങ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിലാണ് നവീനെ കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്യുന്നതെന്നു പോലീസ് പറഞ്ഞു. എന്നാല്‍ മാതാപിതാക്കള്‍ നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് കുഞ്ഞിന്റെ പിതാവ് മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, തങ്ങള്‍ വീട്ടിലുള്ള സമയത്തായിരുന്നു സംഭവമെന്നാണ് മാതാവ് പറയുന്നത്.
രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞിനെ കണ്ട് വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
Also Read:
ഹൃദയാഘാതംമൂലം മുത്തച്ഛന്‍ മരിച്ചവിവരമറിഞ്ഞ ഉടനെ കൊച്ചുമകളെ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി
Keywords: Hospital, Treatment, Doctor, Custody, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.