Cardiac arrest | ഹോടെല്‍ മുറിയില്‍ കാമുകിക്കൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം; യുവാവിന് ദാരുണാന്ത്യം
Jul 5, 2022, 17:48 IST
നാഗ്പൂര്‍: (www.kvartha.com) ഹോടെല്‍ മുറിയില്‍ കാമുകിക്കൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട യുവാവ് മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കഴിഞ്ഞദിവസമാണ് ദാരുണമായ സംഭവം നടന്നത്. അജയ് പര്‍തേകി എന്ന 28 കാരനാണ് മരിച്ചത്.
നാഗ്പൂര്‍ സാവോനറിലെ ഒരു ലോഡ്ജിലാണു സംഭവം. പ്രാഥമിക പരിശോധനയില്‍ ഹൃദയാഘാതം കാരണമാണ് യുവാവ് മരിച്ചതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പരിശോധനയില്‍ യുവാവ് എന്തെങ്കിലും തരത്തിലുള്ള മയക്കു മരുന്നുകള്‍ ഉപയോഗിച്ചതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യുവാവിനു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. ഡ്രൈവറായും വെല്‍ഡിങ് ടെക്‌നീഷ്യനായും ജോലി ചെയ്യുന്നയാളാണ് അജയ് പര്‍തേകി. മധ്യപ്രദേശില്‍ നിന്നുള്ള 23 കാരിയുമായി ഇയാള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. രണ്ടു പേരുടെയും വീട്ടുകാര്‍ക്കും ഇവര്‍ തമ്മിലുള്ള ബന്ധം അറിയാമായിരുന്നു.
ഫേസ്ബുക് വഴി പരിചയപ്പെട്ട ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് നാലുമണിക്കാണ് ഇവര്‍ ഹോടെലില്‍ മുറിയെടുത്തത്. എന്നാല്‍ അര മണിക്കൂറിനുള്ളില്‍ യുവാവ് ബോധരഹിതനാകുകയായിരുന്നു.
തുടര്‍ന്ന് യുവതി ലോഡ്ജ് ജീവനക്കാരെ വിവരമറിയിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെയാണ് അജയ് മരിച്ചതെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാരും പ്രതികരിച്ചു.
Keywords: 28-year-old Nagpur man suffers cardiac arrest while having relation with girlfriend, dies, News, Police, Hotel, Dead, Hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.