പരസ്‌പര സ്നേഹത്തിന് മുന്നിലെന്ത് പ്രായം! പ്രണയത്തിലായി 67 കാരിയും 28 കാരനും; ലിവ്-ഇൻ ബന്ധത്തിൽ ജീവിക്കാൻ കോടതിയിലെത്തി

 


ഭോപാൽ: (www.kvartha.com 25.03.2022) പ്രണയത്തിന് പ്രായമില്ലെന്ന് പറയാറുണ്ട്, അത് ഏത് പ്രായത്തിലും സംഭവിക്കാം. അത്തരമൊരു സംഭവം ഗ്വാളിയോറിൽ നടന്നു. മൊറേന ജില്ലയിൽ താമസിക്കുന്ന 67 കാരിയായ രാംകാലി 28 കാരനായ യുവാവുമായി പ്രണയത്തിലായി, ഇരുവരും ഇപ്പോൾ ലിവ് ഇന്‍ ബന്ധത്തിലാണ് ജീവിക്കുന്നത്.
  
പരസ്‌പര സ്നേഹത്തിന് മുന്നിലെന്ത് പ്രായം! പ്രണയത്തിലായി 67 കാരിയും 28 കാരനും; ലിവ്-ഇൻ ബന്ധത്തിൽ ജീവിക്കാൻ കോടതിയിലെത്തി

തങ്ങൾ പരസ്പരം സ്നേഹിക്കുന്നുവെന്നും എന്നാൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇരുവരും പറയുന്നു. അതുകൊണ്ട് തന്നെ ബന്ധം കൂട്ടിയുറപ്പിക്കാൻ ഇരുവരും കോടതിയുടെ പടിവാതിൽക്കൽ എത്തി. അവരുടെ ലൈവ്-ഇൻ റിലേഷൻഷിപ് രേഖ സാക്ഷ്യപ്പെടുത്താനാണ് അവർ ഗ്വാളിയോർ ജില്ലാ കോടതിയിലെത്തിയത്.

അത്തരം രേഖകൾ നിയമപരമായി സാധുതയുള്ളതല്ല

ഒരു ലിവ്-ഇൻ ബന്ധത്തിൽ ജീവിക്കുമ്പോൾ, ഭാവിയിൽ ഒരു തർക്കവും ഉണ്ടാകാതിരിക്കാനാണ് അവർ സാക്ഷ്യപ്പെടുത്താൻ എത്തിയതെന്ന് ഗ്വാളിയോറിലെ അഭിഭാഷകൻ ദിലീപ് അവസ്തി പറഞ്ഞു. ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും ലിവ്-ഇൻ ബന്ധത്തിൽ ജീവിക്കുമ്പോൾ പലതവണ അവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെന്നും ജാതി വ്യത്യസ്‌തമാകുമ്പോഴോ പ്രായവ്യത്യാസമുണ്ടാകുമ്പോഴോ അത്തരം തർക്കങ്ങൾ കൂടുതൽ രൂക്ഷമാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദമ്പതികൾക്ക് അവരുടെ ലിവ്-ഇൻ ബന്ധം സാക്ഷ്യപ്പെടുത്തി ലഭിക്കുമെന്നും എന്നാൽ വിവാഹ കരാറിന്റെ പരിധിയിൽ വരാത്തതിനാൽ അത്തരം രേഖകൾ നിയമപരമായി സാധുതയുള്ളതല്ലെന്നും പ്രദീപ് അവസ്തി പറഞ്ഞു.

Keywords: 28-year-old youth falls in love with 67-year-old woman, National, India, Bhoppal, News, Top-Headlines, Youth, Man, Love, Court, Marriage, Wedding, Live In Relation.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia