2ജി ചിദം­ബ­ര­ത്തിനെതിരെ അന്വേ­ഷണമില്ല: കോടതി

 


2ജി ചിദം­ബ­ര­ത്തിനെതിരെ അന്വേ­ഷണമില്ല: കോടതി
ന്യൂ ഡല്‍ഹി: ജ­ന­താ പാര്‍­ട്ടി അ­ധ്യ­ക്ഷന്‍ സു­ബ്ര­ഹ്­മ­ണ്യസ്വാ­മി­യും അ­ണ്ണാ ഹ­സാ­രെ സം­ഘാം­ഗം പ്ര­ശാ­ന്ത് ഭൂ­ഷ­ണും 2ജി സ്‌­പെ­ക്­ട്രം അ­ഴി­മ­തി­ക്കേ­സില്‍ കേ­ന്ദ്ര­മ­ന്ത്രി പി ചി­ദം­ബ­ര­ത്തി­നെ­തി­രെ അ­ന്വേ­ഷ­ണം വേണ­മെന്നു ആവ­ശ്യ­പ്പെട്ട ഹരജി സു­പ്രീം കോ­ട­തി തള്ളി. ജ­സ്­റ്റി­സു­മാ­രാ­യ ജി.­എ­സ്. സി­ങ്‌­വി, കെ ­എ­സ് രാ­ധാ­കൃ­ഷ്­ണന്‍ എ­ന്നി­വ­രു­ടെ ബെ­ഞ്ചാ­ണു കേ­സ് പ­രി­ഗ­ണി­ച്ച­ത്. ­ചി­ദം­ബ­ര­ത്തി­നെ­തി­രാ­യ ആ­രോ­പ­ണ­ങ്ങള്‍­ക്കു വ്യ­ക്­ത­മാ­യ തെ­ളി­വു­കള്‍ ഹാ­ജ­രാ­ക്കാന്‍ ഹര്‍­ജി­ക്കാര്‍­ക്കു ക­ഴിയാത്ത­തി­നാ­ലാണ് ഹരജി തള്ളി­യ­തെന്നും കോടതി വ്യക്ത­മാ­ക്കി.

ചി­ദം­ബ­ര­ത്തി­ന്റെ അ­റി­വോ­ടുകൂ­ടി­യാണ് എ രാ­ജ ലേ­ലം കൂ­ടാ­തെ 2 ജി സ്‌­പെ­ക്­ട്രം അ­നു­വ­ദി­ച്ച­തെ­ന്നു ഇരു­വരും ഹര്‍­ജി­ക­ളില്‍ ആ­രോ­പി­ച്ചി­രു­ന്നു. രാ­ജ­യ്‌­ക്കെ­തി­രെ­യു­ള­ള അ­തേ ആ­രോ­പ­ണ­ങ്ങള്‍ പി ചി­ദം­ബ­ര­ത്തി­നെ­തി­രെ­യും ഇവര്‍ ഉ­ന്ന­യി­ച്ചി­രു­ന്നു. എ­ന്നാല്‍ അ­തു ശ­രി­യ­ല്ലെ­ന്ന് സു­പ്രീം­കോ­ട­തി നി­രീ­ക്ഷി­ക്കുക­യു­ണ്ടാ­യി. ­ചി­ദം­ബ­രം സാ­മ്പ­ത്തി­ക ലാ­ഭ­മു­ണ്ടാ­ക്കി­യെ­ന്ന­തി­നോ ഔ­ദ്യോ­ഗി­ക പ­ദ­വി ദുര്‍­വി­നി­യോ­ഗം ചെ­യ്­ത­തി­നോ തെ­ളി­വി­ല്ലെ­ന്നും കോ­ട­തി വ്യക്ത­മാ­ക്കി.

നേ­ര­ത്തേ ഇ­തേ ആ­വ­ശ്യ­മു­ന്ന­യി­ച്ച് 2ജി പ്ര­ത്യേ­ക കോ­ട­തി­യില്‍ നല്‍­കി­യ ഹര്‍­ജി­കള്‍ ത­ള്ളി­യ­തി­നെ തു­ടര്‍­ന്നാ­ണ് ഹര്‍­ജി­ക്കാര്‍ സു­പ്രീം­കോ­ട­തി­യെ സ­മീ­പി­ച്ച­ത്. ചി­ദം­ബ­രം നി­ര­പ­രാ­ധി ആ­ണെ­ന്നും 2ജി പ്ര­ത്യേ­ക കോ­ട­തി പ­റ­ഞ്ഞി­രു­ന്നു.­ 2ജി അഴി­മ­തി­ക്കേ­സില്‍ രാഷ്ട്രീയ പ്രേരി­ത­മാ­യാണ് പി ചിദം­ബ­രത്തെ ഉള്‍പ്പെ­ടു­ത്താന്‍ ചില രാഷ്ട്രീയ നേതാ­ക്കള്‍ ശ്രമി­ച്ച­തെന്ന് കോണ്‍ഗ്രസ് ആരോ­പി­ച്ചി­രു­ന്നു. കോടതി ഇവ­രുടെ ഹരജി തള്ളി­യ­തോടെ പി ചിദംബ­ര­ത്തി­നെ­തിരെ ഉയര്‍ത്തിയ ­പ്ര­ച­ര­ണ­ങ്ങള്‍ ശ­രി­യ­ല്ലെന്ന് വ്യക്ത­മാ­യി­രി­ക്കു­ക­യാ­ണ്.

Keywords:  New Delhi, Chidambaram, Anna Hazare, Prashant Bhushan, 2G Spectrum Case, Court, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia