2ജി സ്‌പെക്ട്രം: ചിദംബരത്തിന് പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍

 



2ജി സ്‌പെക്ട്രം: ചിദംബരത്തിന് പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന് പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പി.ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങള്‍ തള്ളിക്കളയുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ടെലികോംമന്ത്രി കപില്‍ സിബലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പി.ചിദംബരം മികച്ച നേതാവാണ്. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഭയമോ പക്ഷപാതമോ ഇല്ലാതെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ ടെലികോംമന്ത്രി എ.രാജയും പി.ചിദംബരവും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും സിബല്‍ പറഞ്ഞു.

Keywords: 2G Spectrum Case, Central Government, Chidambaram, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia