Suspended | ഇന്‍ഡ്യയുടെ ബ്രഹ്‌മോസ് മിസൈല്‍ പാകിസ്താനില്‍ പതിച്ച സംഭവം; 3 വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയുടെ ബ്രഹ്‌മോസ് മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനില്‍ പതിച്ച സംഭവത്തില്‍ മൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രാലയം സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. 2022 മാര്‍ചില്‍ ഹരിയാനയില്‍ നിന്ന് വിക്ഷേപിച്ച ബ്രഹ്‌മോസ്, അബദ്ധത്തില്‍ പാകിസ്താനിലെ മിയാന്‍ ചന്നു നഗരത്തിനടുത്ത് ചെന്ന് പതിച്ച സംഭവത്തിലാണ് ഗ്രൂപ് ക്യാപ്റ്റന്‍, വിംഗ് കമാന്‍ഡര്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ എന്നീ റാങ്കുകളിലുള്ളവര്‍ക്കെതിരെ നടപടിയെടുത്തത്.

സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് നടപടിക്രമങ്ങളില്‍ വന്ന വീഴ്ചയാണ് മിസൈല്‍ പാകിസ്താനിലേക്ക് എത്താന്‍ കാരണമെന്നും പുറത്താക്കപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരാണ് ഇതിന് ഉത്തരവാദികളെന്നും ഇന്‍ഡ്യന്‍ എയര്‍ഫോഴ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Suspended | ഇന്‍ഡ്യയുടെ ബ്രഹ്‌മോസ് മിസൈല്‍ പാകിസ്താനില്‍ പതിച്ച സംഭവം; 3 വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

മിസൈല്‍ അബദ്ധത്തില്‍ എത്തിയ സംഭവത്തില്‍ പാകിസ്താന്‍ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ആളപായമുണ്ടായിരുന്നില്ലെങ്കിലും കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടമുണ്ടായി. സംഭവത്തിന് പിന്നാലെ പ്രതിരോധ മന്ത്രാലയം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

Keywords: New Delhi, News, National, Suspension, Pakistan, 3 Air Force officers suspended over Brahmos misfire.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia