Arrested | 'രാജസ്താനില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കാമുകന്റെ മുന്നില്‍വച്ച് പീഡിപ്പിച്ചു'; 3 കോളജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
Jul 17, 2023, 13:04 IST
ജയ്പുര്‍: (www.kvartha.com) രാജസ്താനിലെ ജോധ്പുരില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കാമുകന്റെ മുന്നില്‍വച്ച് പീഡിപ്പിച്ചെന്ന സംഭവത്തില്‍ മൂന്ന് കോളജ് വിദ്യാര്‍ഥികളെ അറസ്റ്റുചെയ്തതായി പൊലീസ്. കാമുകനെ മര്‍ദിച്ച ശേഷമാണ് അക്രമികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് ഗസ്റ്റ് ഹൗസിലെ ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ, എസ് സി എസ് ടി സംരക്ഷണ നിയമങ്ങളിലെ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികള്‍ എബിവിപി വിദ്യാര്‍ഥി നേതാവിന്റെ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായി പൊലീസ് അറിയിച്ചു. എന്നാല്‍ ഇവര്‍ക്ക് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് എബിവിപി പ്രതികരിച്ചു. സംഘടനയുടെ പ്രതിഛായ തകര്‍ക്കാന്‍ മനഃപൂര്‍വം കഥകളുണ്ടാക്കുകയാണെന്നും എബിവിപി പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് സീനിയര്‍ പൊലീസ് ഓഫിസര്‍ അമൃത ദുഹാന്‍ പറയുന്നത്:
അജ്മീറില്‍നിന്ന് ഒളിച്ചോടിയ കമിതാക്കളാണ് അക്രമത്തിന് ഇരയായത്. അജ്മീറില്‍നിന്ന് ശനിയാഴ്ച ഒളിച്ചോടിയ കമിതാക്കള്‍ രാത്രി 10.30 ഓടെയാണ് ജോധ് പുരിലെത്തിയത്. മുറിയെടുക്കാനായി ഒരു ഗസ്റ്റ് ഹൗസിലെത്തിയ ഇവര്‍ ജീവനക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഇവിടെ നിന്നും ഇറങ്ങി. ഈ സമയത്താണ് പ്രതികളായ സമന്ദര്‍ സിങ്ങ്, ധരംപാല്‍ സിങ്ങ്, ഭതം സിങ്ങ് എന്നിവര്‍ ഇവര്‍ക്കരികില്‍ എത്തിയത്.
തുടര്‍ന്ന് കഴിക്കാന്‍ ഭക്ഷണം നല്‍കാമെന്നും താമസിക്കാനുള്ള സ്ഥലം ശരിയാക്കാമെന്നും ഉറപ്പു നല്‍കി പ്രതികള്‍ ഇരുവരെയും കൂടെക്കൂട്ടി. റെയില്‍വേ സ്റ്റേഷനില്‍ വിടാമെന്ന് പറഞ്ഞ് പ്രതികള്‍ ഞായറാഴ്ച പുലര്‍ചെ നാലു മണിക്ക് ഇവരെ ജോധ്പുരിലെ ജെഎന്‍വി യൂനിവേഴ്‌സിറ്റി കാംപസിലെ ഹോകി മൈതാനത്ത് എത്തിക്കുകയും ഇവിടെവച്ച് പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിനു പിന്നാലെ പ്രതികള്‍ അവിടെനിന്നും കടന്നുകളഞ്ഞു.
രാവിലെ കാംപസില്‍ നടക്കാനിറങ്ങിയവരാണ് പെണ്‍കുട്ടിയുടെ കാമുകന്‍ പറഞ്ഞതനുസരിച്ച് പൊലീസിനെ വിളിച്ചുവരുത്തിയത്. ഡോഗ് സ്‌ക്വാഡിന്റെയും ഫൊറന്‍സിക് വിഭാഗത്തിന്റെയും സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ ട്രാക് ചെയ്ത് മൂവരെയും ജോധ്പുരിലെ ഗണേഷ് പുരത്തുള്ള വീട്ടില്‍ നിന്നും കണ്ടെത്തി. പൊലീസിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് വീണു പരുക്കേറ്റു.
സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍കാരിന്റെ പരാജയമാണ് ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ പ്രതികള്‍ എത്ര സ്വാധീനമുള്ളവരായാലും പെണ്‍കുട്ടിക്ക് നീതി ലഭിക്കാനായി സര്‍കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഗെലോട്ട് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍ എസ് യു ഐ തിങ്കളാഴ്ച എബിവിപിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് ഗസ്റ്റ് ഹൗസിലെ ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ, എസ് സി എസ് ടി സംരക്ഷണ നിയമങ്ങളിലെ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികള്‍ എബിവിപി വിദ്യാര്‍ഥി നേതാവിന്റെ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായി പൊലീസ് അറിയിച്ചു. എന്നാല്‍ ഇവര്‍ക്ക് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് എബിവിപി പ്രതികരിച്ചു. സംഘടനയുടെ പ്രതിഛായ തകര്‍ക്കാന്‍ മനഃപൂര്‍വം കഥകളുണ്ടാക്കുകയാണെന്നും എബിവിപി പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് സീനിയര്‍ പൊലീസ് ഓഫിസര്‍ അമൃത ദുഹാന്‍ പറയുന്നത്:
അജ്മീറില്‍നിന്ന് ഒളിച്ചോടിയ കമിതാക്കളാണ് അക്രമത്തിന് ഇരയായത്. അജ്മീറില്‍നിന്ന് ശനിയാഴ്ച ഒളിച്ചോടിയ കമിതാക്കള്‍ രാത്രി 10.30 ഓടെയാണ് ജോധ് പുരിലെത്തിയത്. മുറിയെടുക്കാനായി ഒരു ഗസ്റ്റ് ഹൗസിലെത്തിയ ഇവര്‍ ജീവനക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഇവിടെ നിന്നും ഇറങ്ങി. ഈ സമയത്താണ് പ്രതികളായ സമന്ദര്‍ സിങ്ങ്, ധരംപാല്‍ സിങ്ങ്, ഭതം സിങ്ങ് എന്നിവര്‍ ഇവര്‍ക്കരികില്‍ എത്തിയത്.
തുടര്‍ന്ന് കഴിക്കാന്‍ ഭക്ഷണം നല്‍കാമെന്നും താമസിക്കാനുള്ള സ്ഥലം ശരിയാക്കാമെന്നും ഉറപ്പു നല്‍കി പ്രതികള്‍ ഇരുവരെയും കൂടെക്കൂട്ടി. റെയില്‍വേ സ്റ്റേഷനില്‍ വിടാമെന്ന് പറഞ്ഞ് പ്രതികള്‍ ഞായറാഴ്ച പുലര്‍ചെ നാലു മണിക്ക് ഇവരെ ജോധ്പുരിലെ ജെഎന്‍വി യൂനിവേഴ്‌സിറ്റി കാംപസിലെ ഹോകി മൈതാനത്ത് എത്തിക്കുകയും ഇവിടെവച്ച് പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിനു പിന്നാലെ പ്രതികള്‍ അവിടെനിന്നും കടന്നുകളഞ്ഞു.
രാവിലെ കാംപസില്‍ നടക്കാനിറങ്ങിയവരാണ് പെണ്‍കുട്ടിയുടെ കാമുകന്‍ പറഞ്ഞതനുസരിച്ച് പൊലീസിനെ വിളിച്ചുവരുത്തിയത്. ഡോഗ് സ്‌ക്വാഡിന്റെയും ഫൊറന്‍സിക് വിഭാഗത്തിന്റെയും സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ ട്രാക് ചെയ്ത് മൂവരെയും ജോധ്പുരിലെ ഗണേഷ് പുരത്തുള്ള വീട്ടില്‍ നിന്നും കണ്ടെത്തി. പൊലീസിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് വീണു പരുക്കേറ്റു.
Keywords: Jodhpur: 3 arrested after minor allegedly Molested on university campus, Jodhpur, News, Chief Minister, Warning, College Students, Gust House, Attack, BJP, ABVP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.