കലാപത്തിനിടയില്‍ കന്യാസ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ 3 പ്രതികള്‍ കുറ്റക്കാര്‍
Mar 14, 2014, 12:20 IST
ഭുവനേശ്വര്‍: 2008ലെ കന്ധമാല്‍ കലാപവുമായി ബന്ധപ്പെട്ട് കന്യാസ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ മൂന്നു പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. കേസില്‍ ഉള്‍പെട്ട മറ്റ് ആറു പ്രതികളെ കട്ടക്ക് ജില്ലാ കോടതി വെറുതെ വിട്ടു.
ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ജഡ്ജി ഗ്യാനരഞ്ജന്‍ പുരോഹിത്താണ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ പീനല്‍കോഡ് ആക്ട് 376 പ്രകാരം ഒന്നാം പ്രതിയായ മിത്വ ഏലിയാസ് സന്തോഷിനെ കുറ്റക്കാരനെന്ന് വിധിച്ച കോടതി മറ്റു രണ്ട് പ്രതികളായ ഗജേന്ദ്ര ദിഗലിനും സരോജ് ബഹ്‌ഡേയ്ക്കും ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 354 പ്രകാരവുമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെയും മറ്റു നാലു പേരെയും വധിച്ചതിനെ തുടര്‍ന്നാണ് ഒഡിഷയിലെ കന്ധമാലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ടു ദിവസത്തിനു ശേഷമാണ് ബലിഗുണ്ഡയില്‍ കന്യാസ്ത്രീ കൂട്ടമാനഭംഗത്തിന് ഇരയാകുന്നത്.
കേസില്‍ അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്ന് ഒഡിഷ ഹൈക്കോടതിയുടെ
ഉത്തരവിനെ തുടര്‍ന്ന് 2010ല്‍ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു.
കെ. പി. കുഞ്ഞിക്കണ്ണന്‍ പാലക്കാട്ട് പ്രവര്‍ത്തിക്കും

Keywords: 3 convicted, 6 acquitted in Kandhamal nun gang-rape case, High Court, Bhuvaneswar, Judge, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.