പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മിച്ചത് 3 കോടി വീടുകള്‍; ഇതില്‍ ഗ്യാസ്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉണ്ടെന്ന് പ്രധാനമന്ത്രി
Apr 8, 2022, 13:23 IST
ന്യൂഡെല്‍ഹി: (www.kvartha.com 08.04.2022) പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ മൂന്ന് കോടി 'പക്ക' വീടുകള്‍ പൂര്‍ത്തീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. വീടുകള്‍ 'സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി' മാറിയെന്നും അദ്ദേഹം പറഞ്ഞു.
'രാജ്യത്തെ എല്ലാ ദരിദ്രര്‍ക്കും ഒരു പക്കാ വീട് നല്‍കാനുള്ള സര്‍കാരിന്റെ ദൃഢനിശ്ചയത്തില്‍ ഒരു സുപ്രധാന ചുവടുവെപ്പാണ് നടത്തിയത്. മൂന്ന് കോടിയിലധികം വീടുകളുടെ നിര്‍മാണം ജനങ്ങളുടെ പങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കി. ഈ വീടുകള്‍ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു' എന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി ആവാസ് യോജന (റൂറല്‍) പ്രകാരം 2.52 കോടി വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഇതിനായി 1.95 ലക്ഷം കോടി രൂപ അനുവദിച്ചു. പ്രധാനമന്ത്രി ആവാസ് യോജന (അര്‍ബന്‍) പ്രകാരം ഇതുവരെ 58 ലക്ഷം വീടുകള്‍ നിര്‍മിച്ചു. ഇതിനായി 1.18 ലക്ഷം കോടി രൂപ അനുവദിച്ചു.
പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴിലുള്ള ഗ്യാസ് കണക്ഷന്‍, കുടിവെള്ളം, വൈദ്യുതി എന്നിവ ഉള്‍പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളോടെയാണ് എല്ലാ വീടുകളും പൂര്‍ത്തിയാക്കുന്നത്.
രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരു വീട് നല്‍കുകയാണ്, 2015-ല്‍ ആരംഭിച്ച പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ (ഗ്രാമീണ) ലക്ഷ്യം. 2022 മാര്‍ച് 31 നകം രണ്ടു കോടി വീടുകള്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത്.
Keywords: 3 crore houses constructed under Pradhan Mantri Awas Yojana, says PM Modi; calls it symbol of women empowerment, New Delhi, News, Prime Minister, Narendra Modi, House, National, Politics, Compensation.देश के हर गरीब को पक्का मकान देने के संकल्प में हमने एक अहम पड़ाव तय कर लिया है। जन-जन की भागीदारी से ही तीन करोड़ से ज्यादा घरों का निर्माण संभव हो पाया है। मूलभूत सुविधाओं से युक्त ये घर आज महिला सशक्तिकरण का प्रतीक भी बन चुके हैं। pic.twitter.com/6jmMcMs21J
— Narendra Modi (@narendramodi) April 8, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.