ഈ യാത്രയിലെ റാണി പദ്മിനിമാര്‍!

 


(www.kvartha.com 05.12.2015) യാത്രകള്‍ എന്നുമവരെ ഭ്രമിപ്പിച്ചിട്ടേയുളളൂ. വീട്, കുടുംബം, കുട്ടികള്‍, ജോലി പിന്‍വലിയാന്‍ ഇങ്ങനെയൊരുപാട് കാരണങ്ങള്‍ ഉണ്ടെങ്കിലും അവര്‍ അതൊക്കെ കണ്ടില്ലെന്നു നടിച്ചു. അല്ലെങ്കില്‍ കാണാന്‍ കണ്ണു തുടിക്കുന്ന മായികലോകത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മനസ് അവരെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ രശ്മി ഗുരുരാജ കോപ്പറും ഡോ. സൗമ്യ ഗോപിനാഥും നിഥി തിവാരിയും ചേര്‍ന്ന് കഴിഞ്ഞ ജൂണില്‍ ആരംഭിച്ച യാത്ര പതിനേഴു രാജ്യങ്ങളും കടന്ന് ഇപ്പോഴും തുടരുന്നു.

തീവണ്ടിയിലും വിമാനത്തിലൊന്നുമല്ല എസ്‌യുവി കാറിലാണ് മൂന്നു പേരും രാജ്യങ്ങള്‍ താണ്ടി യാത്ര തുടരുന്നത്. ചെറുപ്പം മുതലേ സുഹൃത്തുക്കളായ മൂന്നുപേര്‍. മുപ്പതുകളിലെത്തിയപ്പോഴാണ് അവരുടെ ദീര്‍ഘനാളായുള്ള സ്വപ്നം സഫലമായതെന്നു മാത്രം. ഡ്രൈവിങ് ജീവനായി കരുതുന്ന നിഥി തീവാരിയായിരുന്നു ഇത്തരമൊരു ആശയം ആദ്യമായി മുന്നോട്ടു വച്ചത്. രണ്ടാമതൊന്നാലോചിക്കാതെ മറ്റു രണ്ടുപേരും സമ്മതം മൂളുകയും ചെയ്തു. 
കൂട്ടത്തില്‍ നിഥിക്കു മാത്രമേ ഡ്രൈവിങ് അറിയാവൂ. പക്ഷേ അതൊന്നും മൂവരും പ്രശ്‌നമാക്കിയില്ല. ദിവസത്തില്‍ അറുന്നൂറ് കിലോമീറ്ററോളം സഞ്ചരിച്ച് ഇന്ത്യയില്‍ നിന്നും മ്യാന്‍മാര്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, റഷ്യ, ഫിന്‍ലാന്‍ഡ്, ചെക്ക് റിപ്പബ്ലിക്, ജര്‍മനി, യുകെ തുടങ്ങി പതിനേഴു രാജ്യങ്ങളിലൂടെ സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു മൂവര്‍സംഘം.

ഹോട്ടല്‍ മാനെജ്‌മെന്റ് പ്രൊഫസറാണ് രശ്മി, സൗമ്യ ഫിസിയോ തെറാപ്പിസ്റ്റും. രണ്ടു പേര്‍ക്കും മുതിര്‍ന്ന മക്കളുണ്ട്. പക്ഷേ യാത്രയെന്നാല്‍ നിഥിയെ പോലെ തന്നെ രണ്ടുപേര്‍ക്കും അത്രയധികം ഇഷ്ടമാണ്. യാത്രക്കിടയില്‍ പല പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വന്നു. ഇംഫാലില്‍ നിന്നും മ്യാന്‍മാറിലേക്കുള്ള യാത്രക്കിടയില്‍ ഇരുന്നൂറ് കിലോമീറ്റര്‍ സഞ്ചരിക്കാനായി അഞ്ചു ദിവസം വേണ്ടിവന്നു. അത്രക്കു മോശമായ വഴിയായിരുന്നു അവിടെ. നാട്ടുകാരുടെ വീടുകളില്‍ അവര്‍ നല്‍കുന്ന ഭക്ഷണം കഴിച്ചായിരുന്നു അന്നെല്ലാം കഴിഞ്ഞിരുന്നതെന്നു പറയുന്നു നിഥി. വിമണ്‍ ബിയോണ്ട് ബൗണ്ടറീസ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ യാത്രവിശേഷങ്ങളെല്ലാം സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നുമുണ്ട് മൂവരും. തൊണ്ണൂറ്റിയേഴ് ദിവസങ്ങള്‍ക്കിടയില്‍ 21477 കിലോമീറ്ററുകളോളം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു മൂവരും.
ഈ യാത്രയിലെ റാണി പദ്മിനിമാര്‍!


SUMMARY: Age is just a number and you should never let age and circumstances come in between your dreams. And these three ladies just proved my point! Meet the 3 ladies – Rashmi Koppar, Dr Soumya Goyal, and Nidhi Tiwari, who embarked on a long and ambitious trip of driving a 4-wheeler from Delhi to London.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia