ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും പ്രശസ്ത സാഹിത്യ പുരസ്കാരമായ മാന്‍ ഏഷ്യന്‍ പുരസ്കാരത്തിന് മലയാളി എഴുത്തുകാരന് ബെന്യാമിന് നാമനിര്‍ദേശം. ബെന്യാമിന് ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാരാണ് ഇത്തവണ മാന്‍ ഏഷ്യന്‍ സാഹിത്യ പുരസ്കാരത്തിനു നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. നോബല്‍ ജേതാവ് ഓര്‍ഫന്‍ പാമുക്ക് ഉള്‍പ്പടെ ആകെ 15 പേരാണ് പട്ടികയിലുളളത്.
ബെന്യാമിന്റെ ഏറ്റവും പ്രശസ്ത പുസ്തകമായ ആടുജീവിതമാണ് പുരസ്കാരത്തിന് യോഗ്യത നേടിയത്. ജീത് തയ്യിലിന്റെ നാര്‍കോപോളിസ്, അഞ്ജലി ജോസഫിന്റെ അനദര്‍ കണ്ട്രി എന്നിവയാണു ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മറ്റ് കൃതികള്‍. ഒമ്പതു രാജ്യങ്ങളിലെ 108 കൃതികളില്‍ നിന്നാണ് ഇവരുടെ പട്ടിക തയാറാക്കിയത്.
മാര്‍ച്ച് 14 നു ഹോങ്കോങ്ങിലാണ് ജേതാവിനെ പ്രഖ്യാപിക്കുക. അവസാന പട്ടിക ജനുവരി ഒമ്പതിന് പുറത്തിറക്കും. 30,000 ഡോളറാണ് സമ്മാനത്തുക.
Key Words: Benyamin , Man Asian Prize, Man Asian Prize Indian writers, Jeet Thayil Man Asian Prize, Anjali Joseph Man Asian Prize. Benyamin Man Asian Prize, Nobel winner Orhan Pamuk, nation news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.