Terrorists Killed | ജമ്മുകശ്മീരില്‍ 3 ജെയ്‌ഷെ മുഹമ്മദ് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായി സുരക്ഷാ സേന; തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തതായി റിപോര്‍ട്
Sep 28, 2022, 11:29 IST
ശ്രീനഗര്‍: (www.kvartha.com) ജമ്മുകശ്മീരില്‍ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായി സുരക്ഷാ സേന. 24 മണിക്കൂറിനിടെ കുല്‍ഗാമില്‍ നടത്തിയ ഇരട്ട ഓപറേഷനിലൂടെയാണ് ഭീകരരെ വധിച്ചത്. ഭീകരരില്‍ നിന്ന് തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തതായി റിപോര്‍ട്.
അഹ്വാതു മേഖലയില്‍ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലീസും സൈന്യവും സെന്‍ട്രല്‍ റിസര്‍വ് ലീസ് സേനയും സംയുക്ത തെരച്ചില്‍ ആരംഭിച്ചു. ഇതിനിടെ ഒളിച്ചിരിക്കുന്ന ഭീകരര്‍ സംയുക്ത തെരച്ചില്‍ സംഘത്തിന് നേരെ വെടിയുതിര്‍ത്തവെന്നും പിന്നാലെ സൈന്യം തിരിച്ചടിച്ചവെന്നും ഏറ്റുമുട്ടലില്‍ ഒരു പാകിസ്താനി ഉള്‍പെടെ രണ്ട് പ്രാദേശിക ഭീകരര്‍ കൊല്ലപ്പെട്ടതായും പൊലീസ് അറിയിച്ചു.
മുഹമ്മദ് ശാഫി ഗാനി, മുഹമ്മദ് ആസിഫ് വാനി എന്നിവരാണ് കൊല്ലപ്പെട്ടത്. പൊലീസ് രേഖകള്‍ പ്രകാരം, കൊല്ലപ്പെട്ട രണ്ട് ഭീകരരും തീവ്രവാദി വിഭാഗത്തില്‍ പെട്ടവരും നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി (ജെഎം) ബന്ധമുള്ളവരുമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പൊലീസ്/സുരക്ഷാ സേനയ്ക്കെതിരായ ആക്രമണങ്ങള്‍, സിവിലിയന്‍ അതിക്രമങ്ങള്‍ എന്നിവയുള്‍പെടെ നിരവധി ഭീകര കുറ്റകൃത്യ കേസുകളില്‍ രണ്ട് ഭീകരരും ഉള്‍പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കുല്‍ഗാമിലെ ബത്പോര ഗ്രാമത്തില്‍ സൈന്യവും സിആര്‍പിഎഫും ചേര്‍ന്ന് സംയുക്ത തെരച്ചില്‍ നടത്തിയിരുന്നു. ഏറ്റുമുട്ടലില്‍ നിരോധിത ഭീകര സംഘടനയായ ജെയ്ഷെഎമ്മുമായി ബന്ധമുള്ള അബു ഹുററ എന്ന പാക് ഭീകരനും കൊല്ലപ്പെട്ടതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.