ജെ എന്‍ യൂണിവേഴ്‌സിറ്റിയിലെ 3 വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ചു

 


ഡെല്‍ഹി:  (www.kvartha.com 18.04.2014)  ഡെല്‍ഹിലെ പ്രസിദ്ധമായ  ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ബൈക്ക് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു.

ജെ എന്‍ യൂണിവേഴ്‌സിറ്റിയിലെ 3 വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ചുവ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന  മരത്തില്‍  ചെന്നിടിക്കുകയായിരുന്നു.

ജെ.എന്‍.യുവില്‍ കൊറിയന്‍ ഭാഷ പഠിച്ചിരുന്ന ബീഹാറിലെ ഗയാ നിവാസികളായ രവി സിങ് ചൗധരി(20), രവി ശങ്കര്‍ ഗുപ്ത(20), റാഞ്ചിയിലെ സന്തോഷ്(20) എന്നിവരാണ് മരിച്ചത്.

ഹോസ്റ്റലില്‍ താമസിച്ചാണ് ഇവര്‍ പഠിച്ചിരുന്നത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഒരാള്‍
മരിച്ചിരുന്നു.  മറ്റു രണ്ടു പേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:  പാമ്പുകടിയേറ്റ 4 വയസുകാരന്‍ മരിച്ചു

Keywords:  3 Jawaharlal Nehru University students killed in campus accident, Ravi Singh Chaudhary, Ravi Shankar Gupta, Santhosh, Korean language, New Delhi, Bihar, Hospital, Study, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia