മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ചെയ്ത് വിവസ്ത്രയാക്കി മരത്തില്‍ കെട്ടിത്തൂക്കി

 


മധുബനി(ബീഹാര്‍): (www.kvartha.com 31/01/2015) മൂന്ന് വയസുകാരിയെ ഒരു സംഘം യുവാക്കള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ചെയ്ത് വിവസ്ത്രയാക്കി മരത്തില്‍ കെട്ടിത്തൂക്കി. ബീഹാറിലെ മധുബനി ജില്ലയിലാണ് സംഭവം. ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമിലെ ജീവനക്കാരെന്ന വ്യാജേനയാണിവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

പാറ്റ്‌നയില്‍ നിന്നും 190 കിമീ അകലെയുള്ള ഗ്രാമത്തില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവമുണ്ടായത്. തന്റെ അമ്മയ്‌ക്കൊപ്പം വ്യാഴാഴ്ച വൈകിട്ടാണ് പെണ്‍കുട്ടി ഡോക്ടറെ കാണാനായി ആശുപത്രിയിലെത്തിയത്.

മിഠായി നല്‍കി യുവാക്കള്‍ പെണ്‍കുട്ടിയെ വശത്താക്കുകയായിരുന്നു. സമീപത്തെ ഗ്രാമത്തില്‍ കൊണ്ടുപോയായിരുന്നു പീഡനം. ശേഷം മരത്തില്‍ കെട്ടിതൂക്കുകയായിരുന്നു.

മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ചെയ്ത് വിവസ്ത്രയാക്കി മരത്തില്‍ കെട്ടിത്തൂക്കിപെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ മാവില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ പെണ്‍കുട്ടിയെ ദര്‍ഭാംഗ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

പ്രതികളില്‍ ഒരാളെ ഗ്രാമീണര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ.

SUMMARY: A three-year-old girl was allegedly kidnapped, assaulted and hung from a tree by men posing as employees of a private nursing home in north Bihar's Madhubani district, police said on Saturday.

Keywords: Three year old, Kidnapped, Hang, Tree,



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia