മൂന്നുവയസ്സുകാരിയെ യുവാവ് പീഡിപ്പിച്ചു; 40, 000 രൂപ നല്‍കി ഒതുക്കി

 


മൂന്നുവയസ്സുകാരിയെ യുവാവ് പീഡിപ്പിച്ചു; 40, 000 രൂപ നല്‍കി ഒതുക്കി
ബാംഗ്ലൂര്‍ : ഏഴുവയസുകാരിയെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് കായലില്‍ തള്ളിയ കാമഭ്രാന്തനായ നരാധമന്റെ ചെയ്തികേട്ട് നടുക്കം വിട്ടുമാറും മുമ്പ് ബാംഗ്ലൂരിന് സമീപം തുംകൂറില്‍ മൂന്നുവയസ്സുകാരിയായ പെണ്‍കുട്ടിയെ അയല്‍വാസിയായ 22കാരന്‍ ബലാത്സംഗം ചെയ്തത് പുറത്തുവന്നു.

എന്നാല്‍ സംഭവം പോലീസില്‍ പരാതിപ്പെടാതെ ഗ്രാമമുഖ്യന്‍മാരുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളും പീഡിപ്പിച്ച യുവാവിന്റെ ബന്ധുക്കളും ചേര്‍ന്ന് ഒതുക്കി തീര്‍ത്തു. ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം 40, 000 രൂപ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാന്‍ ധാരണയായി.

തുംകൂറിന് സമീപം ടിപ്ത്തൂര്‍ താലൂക്കിലെ അനപ്പനഹള്ളി താലൂക്കിലാണ് മൂന്നുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. ഞായറാഴ്ചയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെങ്കിലും ചൊവ്വാഴ്ചയാണ് സംഗതി പുറത്തുവന്നത്. അയല്‍വാസിയായ യുവാവ് വീടിന് സമീപത്തെ തോട്ടത്തില്‍കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ രഹസ്യമായി സ്വാകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിപ്പിച്ച ശേഷമാണ് നഷ്ടപരിഹാരതുകയ്ക്കുള്ള വിലപേശലുകള്‍ നടന്നത്.

Keywords:  Bangalore, National, Molestation, Youth, Girl 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia