മുന്നൂറോളം കീഴ്‌ക്കോടതി ജഡ്ജിമാര്‍ ലാപ്‌ടോപ്പ് അഴിമതി വിവാദത്തില്‍
Nov 24, 2014, 12:56 IST
ഡെല്‍ഹി: (www.kvartha.com 24.11.2014) ഡെല്‍ഹിയിലെ മുന്നൂറോളം കീഴ്‌ക്കോടതി ജഡ്ജിമാര്‍ ലാപ്‌ടോപ്പ് അഴിമതി വിവാദത്തില്‍. 2013ല്‍, കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കംപ്യൂട്ടറോ, ലാപ്‌ടോപ്പോ, ഐപാഡോ വാങ്ങാനായി ഓരോ ജഡ്ജിക്കും ഡെല്‍ഹി സര്‍ക്കാരും ഹൈക്കോടതിയും അനുവദിച്ച തുക ദുരുപയോഗം ചെയ്തതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഒരു ലക്ഷം രൂപയാണ് ലാപ്‌ടോപ് വാങ്ങാന്‍ അനുവദിച്ചിരുന്നത്.
എന്നാല്‍ പലരും ലാപ്‌ടോപ് വാങ്ങാതെ ടിവിയും ഹോംതിയറ്ററും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങുകയായിരുന്നുവെന്ന് വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡെല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി.രോഹിണി ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. ലാപ്‌ടോപ്പുകള്‍ വാങ്ങിയതിന്റെ രേഖകള്‍ സമിതി സൂക്ഷ്മമായി പരിശോധിക്കും. കുറ്റം തെളിഞ്ഞാല്‍ ജഡ്ജിമാര്‍ക്ക് സ്ഥാനം ഒഴിയേണ്ടിവരും.
ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നേരത്തെ മുഴുവന്‍ ജഡ്ജിമാര്‍ക്കെതിരെയും അന്വേഷണം ഏര്‍പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട്, മുന്നൂറ് പേര്‍ മാത്രമാണ് ക്രമക്കേട് നടത്തിയതെന്ന് തെളിഞ്ഞതിനാലാണ് ഇവര്‍ക്കെതിരെ മാത്രം അന്വേഷണത്തിന് ഉത്തരവിട്ടത്.
കമ്പ്യൂട്ടര്‍ വാങ്ങിയതിലെ ക്രമക്കേട് വിജിലന്‍സ് കണ്ടെത്തിയതോടെ അന്വേഷണത്തിന് ജസ്റ്റിസുമാരായ വിപിന്‍ സംഘ്‌വി, രാജീവ് ഷക്‌ധേര്‍, വി.കെ.റാവു എന്നിവരടങ്ങിയ സമിതിയെ ചീഫ് ജസ്റ്റിസ് നിയമിക്കുകയായിരുന്നു. കുറ്റക്കാരായ ജഡ്ജിമാര്‍ക്ക് സമിതി നോട്ടീസ് നല്‍കുകയും ചെയ്തു.
ജഡ്ജിമാരെല്ലാം അന്വേഷണ സമിതിക്ക് മുമ്പാകെ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ചില ജഡ്ജിമാര്‍ ബാങ്കിലെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതിന്റെ വിവരങ്ങളും കൈമാറിയിട്ടുണ്ട്. ജഡ്ജിമാര്‍ക്കെതിരായ ആരോപണം തെളിഞ്ഞാല്‍ സാമ്പത്തിക ക്രമക്കേടിന് കേസെടുക്കുകയും സര്‍വീസില്‍ നിന്ന് പിരിച്ചു വിടുന്നത് അടക്കമുള്ള നടപടികള്‍ക്ക് വിധേയരാകേണ്ടി വരികയും ചെയ്യും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
നുള്ളിപ്പാടിയില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിനു നേരെ കല്ലേറ്
Keywords: 300 Delhi lower-court judges under scanner in laptop scam, Laptop, High Court, Allegation, Justice, Corruption, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.