Kalluvathukkal Manichan's Case | കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്ത കേസ്: മണിച്ചനെ മോചിപ്പിക്കാന്‍ വേണ്ടത് 30.45 ലക്ഷം; ഹര്‍ജിയുമായി ഭാര്യ സുപ്രീംകോടതിയില്‍
Jul 17, 2022, 15:01 IST
ന്യൂഡെല്‍ഹി: (www.kvartha.com) കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷയനുഭവിക്കുന്ന മണിച്ചന്റെ ജയില്‍മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന സര്‍കാര്‍ ഉത്തരവിനെതിരെ ഭാര്യ ഉഷ. മോചനത്തിന് പണം കെട്ടിവയ്ക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉഷ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.
22 വര്‍ഷം ശിക്ഷ പൂര്‍തിയാക്കിയ ശേഷം മണിച്ചന്റെ ജയില്‍മോചനത്തിന് കോടതി വഴിയൊരുക്കിയെങ്കിലും മോചനം സാധ്യമാകുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കേസിലെ ഏഴാം പ്രതിയാണ് മണിച്ചന്‍. മുഖ്യപ്രതികളില്‍ ഒരാളായ ഹൈറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009 ല്‍ രോഗബാധിതയായി മരിച്ചു.
കേസിനാസ്പദമായ സംഭവം നടന്നത് 2000 ഒക്ടോബര്‍ 31 നാണ്. മണിച്ചന്റെ ഗോഡൗനില്‍ നിന്ന് എത്തിച്ച് ഹൈറുന്നിസയുടെ വീട്ടില്‍ വിതരണം ചെയ്ത മദ്യം കഴിച്ച് 31 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 500 ലധികം പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. മണിച്ചന്റെ വീട്ടിലും ഭൂഗര്‍ഭ അറകളിലുമാണ് മദ്യം സൂക്ഷിച്ചിരുന്നത്.
മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠന്‍ എന്നിവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി 2021 വിട്ടയച്ചിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മണിച്ചന്‍ 22 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കി. മണിച്ചന്‍ ഉള്‍പെടെയുള്ള തടവുകാരെ മോചിപ്പിക്കാന്‍ സര്‍കാര്‍ നല്‍കിയ ശുപാര്‍ശ ഗവര്‍നര്‍ അംഗീകരിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.