സര്‍കാര്‍ ഉടമസ്ഥതയിലുള്ള സ്ത്രീകള്‍ക്കായുള്ള അഭയകേന്ദ്രത്തില്‍ നിന്ന് 39 പേര് ഒളിച്ചോടി; 35 പേരെ തിരികെയെത്തിച്ചു, നാലുപേരെ കാണാതായതായി പൊലീസ്
Mar 9, 2021, 14:56 IST
ചണ്ഡീഗഡ്: (www.kvartha.com 09.03.2021) പഞ്ചാബിലെ ജലന്ധറില്‍ സര്‍കാര്‍ ഉടമസ്ഥതയിലുള്ള സ്ത്രീകള്‍ക്കായുള്ള അഭയകേന്ദ്രത്തില്‍ നിന്ന് 39 പേര് ഒളിച്ചോടി. ഇവരില്‍ 35 പേരെ സുരക്ഷിതമായി തിരികെയെത്തിച്ചു. നാലുപേരെ കാണാതായതായി പൊലീസ് വ്യക്തമാക്കി. ഓടിപ്പോയവരില്‍ സ്ത്രീകളും പെണ്‍കുട്ടികളുമുണ്ട്. 18 വയസിന് താഴെയുള്ളവരാണ് പെണ്‍കുട്ടികള്‍. സര്‍കാരിന്റെ സംരക്ഷണത്തിലാണ് ഇവര്‍ ഇവിടെ താമസിച്ചിരുന്നത്.
അതേ സമയം 18 വയസ് കഴിഞ്ഞാലും ഇവിടെ നിന്നും പോകാന്‍ അനുവദിക്കാറില്ലെന്ന് ഓടിപ്പോയവരില്‍ ചിലര്‍ ആരോപിച്ചു. നിയമപ്രകാരം മാത്രമേ അങ്ങനെ ചെയ്യാന്‍ സാധിക്കൂ എന്നും അവര്‍ക്ക് സഹായം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിവിധ പരാതികള്‍ ഉന്നയിച്ചാണ് മിക്കവരും ഓടിപ്പോകാന്‍ തീരുമാനിച്ചത്. അഭയകേന്ദ്രത്തില്‍ 81 അന്തേവാസികളാണ് ആകെയുള്ളത്.
'നിയമപ്രകാരം, 18 വയസ്സ് പൂര്‍ത്തിയാകുന്ന പക്ഷം ഇവര്‍ക്ക് ഇവിടെ നിന്നും പോകുന്നതിനായി കോടതിയെ സമീപിക്കാം. ഇക്കൂട്ടത്തില്‍ 18 വയസ്സ് തികഞ്ഞവരും ഇവിടം വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്.' ജില്ലാ പ്രോഗ്രാം ഓഫീസര്‍ മനീന്ദര്‍ സിംഗ് ബേദി പറഞ്ഞു. എത്രയും പെട്ടെന്ന് പരാതികള്‍ പരിഹരിക്കാമെന്ന ഉറപ്പിന് മേലാണ് ഇവരെ തിരികെ കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.