ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരുടെ മൃതദേഹം കണ്ടെത്തി
Jul 15, 2015, 10:34 IST
റായ്പൂര്‍: (www.kvartha.com 15/07/2015) ഛത്തിസ്ഗഢിലെ ബീജപൂര്‍ ജില്ലയില്‍ നിന്നും മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയ പോലീസുകാരുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ചയാണ് ബിജാപൂരില്‍ നിന്നും നാല് പോലീസുകാരെ സായുധ മാവോയിസ്റ്റ് സംഘം തട്ടികൊണ്ടുപോയത്. ബുധനാഴ്ച പുലര്‍ച്ചെ നാലുപേരുടെയും മൃതദേഹം തട്ടികൊണ്ടുപോയ പ്രദേശത്തെ വനത്തിനു സമീപം കണ്ടെത്തുകയായിരുന്നു.
മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് സംസ്ഥാന പോലീസിനെ സഹായിക്കാനായി നിയോഗിച്ചിരുന്ന അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍ പദവിയിലുള്ള ജയദേവ് യാദവ്, മംഗല്‍ സോധി, രാജു തേല, രാമ മാജി എന്നിവരുടെ മൃതദേഹങ്ങളാണ് കാണാതായ സ്ഥലത്തിന് അഞ്ച് കിലോമീറ്റര്‍ അകലെ നിന്നും കണ്ടെത്തിയത്.
സെയിദ് ജില്ലയിലെ കുട്രു പോലീസ് സ്റ്റേഷന് പരിസരത്ത് കൂടി മാവോയിസ്റ്റ് വേട്ടയ്ക്കായി ബസില്‍ യാത്ര ചെയ്യുകയായിരുന്ന പോലീസുകാരെ ബസ് തടഞ്ഞ് നിര്‍ത്തി പിടിച്ചിറക്കികൊണ്ടുപോവുകയായിരുന്നു. പോലീസുകാരെ മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. മാവോയിസ്റ്റ് സംഘത്തിനു വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് പോലീസുകാര്‍ ബസില്‍ യാത്ര നടത്തിയതെന്ന് സംഭവത്തിന് ശേഷം ബിജാപ്പൂര്‍ പോലീസ് സൂപ്രണ്ട് കെ.എല്‍. ധ്രുവ പ്രതികരിച്ചു. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലൂടെ മതിയായ സുരക്ഷയില്ലാതെ സഞ്ചരിക്കാന്‍ തങ്ങള്‍ അനുവദിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:
മഞ്ചേശ്വരത്ത് അപകടം നടന്നത് എങ്ങനെ? സംശയങ്ങള്‍ ബാക്കി
Keywords: 4 Cops Kidnapped by Maoists in Chhattisgarh Killed with Sharp Weapons, Police, bus, Passengers, Protection, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.