പഞ്ചാബില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ ഗ്രാമമുഖ്യയുടെ ഭര്‍ത്താവടക്കം 4 പേര് കൊല്ലപ്പെട്ടു; ഒരാള്‍ക്ക് പരിക്ക്
Apr 4, 2022, 21:26 IST
ചണ്ഡിഗഡ്: (www.kvartha.com 04.04.2022) പഞ്ചാബില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ ഗ്രാമമുഖ്യയുടെ ഭര്‍ത്താവടക്കം നാലു പേര് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ഗുരുദാസ്പുര്‍ ജില്ലയിലെ ഫുള്‍ഡ ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ സുഖ് രാജ് സിങ് (35), ജയ്മല്‍ സിങ് (45), നിഷാന്‍ സിങ് (33) എന്നിവരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
ബീസ് നദിയുടെ തീരത്ത് സുഖ് രാജ് സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വെടിവയ്പ്പുണ്ടായത്. ഹോഷിയാപുര്‍ ജില്ലയില്‍ നിന്നെത്തിയവര്‍ ഈ ഭൂമിക്കായി അവകാശവാദം ഉന്നയിക്കുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വെടിയുതിര്‍ക്കുകയുമായിരുന്നു എന്ന് കൊല്ലപ്പെട്ട നിഷാന്‍ സിങ്ങിന്റെ ബന്ധുക്കള്‍ പറഞ്ഞു.
ഭൂമിയുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്ന് പൊലീസ് സൂപ്രണ്ട് ഹര്‍ജിത് സിങ് അറിയിച്ചു. ഗ്രാമമുഖ്യയുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട സുഖ് രാജ് സിങ്. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
അതേസമയം എ എ പി സര്‍കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്ത് എ എ പി അധികാരത്തിലേറിയതോടെ നിയമവാഴ്ച തകര്‍ന്നതായി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
Keywords: 4 killed as two groups open fire over land dispute in Punjab's Gurdaspur, Panjab, News, Politics, Killed, Injured, Police, Gun attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.