Accidental Death | ഉത്തരാഖണ്ഡില്‍ ട്രകിംഗിനിടെയുണ്ടായ അപകടത്തില്‍പെട്ട് മരിച്ചവരില്‍ 2 മലയാളികളും; മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
ഉത്തരാഖണ്ഡിലെ സഹസ്ത്ര തടാകം മേഖലയില്‍ ചൊവ്വാഴ്ച രാത്രി മോശം കലാവസ്ഥയെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്
ബംഗ്ലൂര്‍ ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വികെ സിന്ധു (45) എന്നിവരാണ് മരിച്ച മലയാളികള്‍
ന്യൂഡെല്‍ഹി: (KVARTHA) ഉത്തരാഖണ്ഡില്‍ ട്രകിംഗിനിടെയുണ്ടായ അപകടത്തില്‍പെട്ട് മരിച്ചവരില്‍ രണ്ട് മലയാളികളും ഉണ്ടെന്ന് സ്ഥിരീകരണം. ഉത്തരാഖണ്ഡിലെ സഹസ്ത്ര തടാകം മേഖലയില്‍ ചൊവ്വാഴ്ച രാത്രി മോശം കലാവസ്ഥയെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ബംഗ്ലൂര്‍ ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വികെ സിന്ധു (45) എന്നിവരാണ് മരിച്ച മലയാളികള്‍. ഇവരെ കൂടാതെ മറ്റ് ഏഴുപേരും കൂടി അപകത്തില്‍ മരിച്ചിരുന്നു.
നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. കര്‍ണാടക മൗണ്ടനറിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ ട്രകിങിനുപോയ 22 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്. മരിച്ച സിന്ധു ഡെല്ലില്‍ സോഫ് റ്റ് വെയര്‍ എന്‍ജിനീയറാണ്. ആശ സുധാകര്‍ എസ് ബി ഐയില്‍ നിന്നും സീനിയര്‍ മാനേജറായി വിരമിച്ചതാണ്. മൃതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.