Police FIR | ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന കർണാടകയിലെ ലിംഗായത് മഠാധിപതിക്കെതിരെ 4 പെൺകുട്ടികൾ കൂടി ലൈംഗികാരോപണം ഉന്നയിച്ച് രംഗത്ത്; പൊലീസ് കേസെടുത്തു

 


ബെംഗ്ളുറു: (www.kvartha.com) ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന കർണാടകയിലെ ലിംഗായത് നേതാവ് ശിവമൂർത്തി ശരണരുവിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളാണ്, വർഷങ്ങളായി തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പുതുതായി പരാതി നൽകിയത്. സംസ്ഥാനത്തെ പ്രധാന ലിംഗായത് മഠങ്ങളിലൊന്നായ മുരുഘ മഠത്തിന്റെ തലവനായ ശിവമൂർത്തി ശരണരു 2019 ജനുവരിക്കും 2022 ജൂണിനുമിടയിൽ തങ്ങളെ പലതവണ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് പെൺകുട്ടികൾ ആരോപിച്ചതായി അധികൃതർ പറഞ്ഞു.
                    
Police FIR | ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന കർണാടകയിലെ ലിംഗായത് മഠാധിപതിക്കെതിരെ 4 പെൺകുട്ടികൾ കൂടി ലൈംഗികാരോപണം ഉന്നയിച്ച് രംഗത്ത്; പൊലീസ് കേസെടുത്തു

പരാതിയുടെ അടിസ്ഥാനത്തിൽ ലിംഗായത് സന്യാസിക്കും മഠത്തിലെ ഹോസ്റ്റലിലെ വാർഡൻ ഉൾപെടെ ആറ് പേർക്കുമെതിരെയാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തന്റെ മഠത്തിലെ ഹോസ്റ്റലിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ശിവമൂർത്തി ശരണരുവിനെതിരെ പോക്‌സോ പ്രകാരം രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.

നേരത്തെ രണ്ട് പെൺകുട്ടികൾ ബലാത്സംഗക്കുറ്റം ആരോപിച്ച് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വൻ പ്രതിഷേധത്തെ തുടർന്ന് സെപ്തംബറിൽ ശിവമൂർത്തി ശരണരുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 26 ന് മുരുഘ മഠത്തിലെ രണ്ട് വിദ്യാർഥിനികളായ പെൺകുട്ടികൾ മൈസൂരിലെ ഒരു സർകാരിതര സംഘടനയെ സമീപിച്ചതിനെ തുടർന്നാണ് അവരുടെ സഹായത്തോടെ കേസ് ഫയൽ ചെയ്തത്. ഇരകളിൽ ഒരാൾ പട്ടികജാതി വിഭാഗത്തിൽ പെട്ടയാളായതിനാൽ, പട്ടികജാതി-പട്ടികവർഗ നിയമപ്രകാരവും കേസെടുത്തിരുന്നു.

Keywords: 4 More Minor Girls Accuse Karnataka's Lingayat Seer Of Assault, National, Bangalore, News, Top-Headlines, Latest-News, Karnataka, Police,Case, Government, Arrest, POCSO.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia