Goa's Keralite community | ഗോവയിലെ കേരളീയ സമൂഹത്തെക്കുറിച്ച് അധികമറിയാത്ത 4 കാര്യങ്ങള്‍!
Sep 8, 2022, 17:14 IST
പനാജി: (www.kvartha.com) ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഗോവയെ അവരുടെ വീടാക്കി. വര്‍ഷങ്ങളായി ഇവരുടെ നിരവധി തലമുറകള്‍ ഗോവയില്‍ താമസിക്കുന്നു. അതുപോലെ, ഗോവ വിമോചനത്തിനു ശേഷം കേരളത്തില്‍ നിന്നും നിരവധി ആളുകള്‍ ഗോവയിലേക്ക് എത്തിയിട്ടുണ്ട്.
മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍ തേടി ഈ സംസ്ഥാനത്ത് എത്തിയ അവര്‍ ഒടുവില്‍ ഇവിടെ സ്ഥിരതാമസമാക്കി, ഗോവയുടെ സംസ്കാരവും ജീവിതശൈലിയും ഉള്‍ക്കൊണ്ടു. അതേ സമയം അവരുടേതായ രീതിയില്‍ നിലകൊള്ളുകയും ചെയ്തു. ഗോവയുടെ സമ്പദ്വ്യവസ്ഥ, സംസ്കാരം, പൈതൃകം മുതലായവയ്ക്ക് ഇവര്‍ സംഭാവന നല്കി. ഗോവയിലെ കേരളീയ സമൂഹത്തെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകള്‍ ഇതാ.
ഓണാഘോഷം:
ഏത് മതത്തിലും ജാതിയിലും പെട്ടവരായാലും ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുമെന്ന് പറയാറുണ്ട്. ഗോവയിലും, കേരളീയ സമൂഹത്തിലെ അംഗങ്ങള്‍ അവരുടെ വീടുകളില്‍ ഭക്ഷണം തയ്യാറാക്കുകയും അവരുടെ പ്രിയപ്പെട്ടവരുമായി ഉത്സവം ആഘോഷിക്കുകയും ചെയ്യുന്നു. വിവിധ മലയാളി അസോസിയേഷനുകളും മറ്റ് കൂട്ടായ്മകളും മലയാളികളെ കൂടുതല്‍ അടുപ്പിക്കുന്ന പരിപാടികളും മറ്റ് പ്രവര്‍ത്തനങ്ങളും നടത്തുന്നു.
വാസ്കോയിലെ മാങ്കൂര്‍ കുന്നിലെ ശ്രീ അയ്യപ്പക്ഷേത്രത്തില്‍ ഓണക്കാലത്ത് വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍ നടക്കുന്നു. കേരളത്തിലെ തൃശൂരില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് സമാനമായ പരമ്പരാഗത ആചാരങ്ങള്‍ ഇവിടെ സംഘടിപ്പിക്കുകയും ആനയുമായി ഘോഷയാത്ര നടത്തുകയും ചെയ്യുന്നു.
സംഘടനകള്‍:
മലയാളികള്‍ സംസ്ഥാനത്തുടനീളം വ്യാപിച്ചുകിടക്കുന്നതിനാല്‍, അവരെയെല്ലാം ഒന്നിപ്പിക്കാനും സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി സംഭാവന നല്‍കാനും ശ്രമിക്കുന്ന നിരവധി മലയാളി സംഘടനകളുണ്ട്. കേരള സമാജം പഞ്ചിം, ശ്രീനാരായണ ഗുരു മിഷന് സൊസൈറ്റി പോണ്ട, നായര്‍ സര്‍വീസ് സൊസൈറ്റി പഞ്ചിം; കേരള കള്‍ചറല്‍ അസോസിയേഷന് വാസ്കോ, ഓള് ഇന്‍ഡ്യ മലയാളി അസോസിയേഷന് ഗോവ എന്നിവ സംസ്ഥാനത്തെ ചില സംഘടനകള്‍ മാത്രമാണ്.
ഭാഷകള്‍:
ഗോവയില്‍ താമസിക്കുന്ന ഈ കുടുംബങ്ങളില്‍ ഭൂരിഭാഗവും കൊങ്കണി ഭാഷയില്‍ അവഗാഹം ഉള്ളവരും അത് നന്നായി സംസാരിക്കാന്‍ അറിയുന്നവരുമാണെന്നത് കൗതുകകരമാണ്. 2011 ലെ സെന്‍സസ് പ്രകാരം ഗോവയില്‍ ഏകദേശം 12,983 പേര് മലയാളം സംസാരിക്കുന്നുണ്ട്, അത് ഏകദേശം 0.89% ആണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഗോവയിലെ നഗരപ്രദേശങ്ങളിലാണ് (11,205 ആളുകള്‍), ഗ്രാമപ്രദേശങ്ങളില്‍ ഏകദേശം 1,778 ജനസംഖ്യയുണ്ട്.
ഭക്ഷണവും ഭക്ഷണശാലകളും:
ഗോവയിലെയും കേരളത്തിലെയും പാചകരീതികളില്‍ സമാനതകള്‍ ഉണ്ടെങ്കിലും, രുചികരമായ കേരളീയ ഭക്ഷണം വിളമ്പുന്ന നിരവധി റെസ്റ്റോറന്റുകളും സംസ്ഥാനത്ത് കാണാം. ശ്രമിക്കേണ്ട ചിലത് മല്ലു റിപബ്ലിക് - പന്‍ജിം; കേരള കഫേ റെസ്റ്റോറന്റ് - പന്‍ജിം; ജെനീസ് റെസ്റ്റോറന്റ് സ്പൈസ് ഓഫ് കേരള - ദബോലിം, തുടങ്ങിയവയാണ്. ഇവിടെ നിങ്ങള്‍ക്ക് തട്ടുകട ചികന്‍ ഫ്രൈ, ചിക്കന്‍ സ്റ്റൂ, മലബാര്‍ പൊറോട്ട, അപ്പം, ചികന്‍ കാന്താരി, മുട്ട മലബാര്‍ മസാല, ഗ്രീന്‍ പീസ് മസാല, മിക്സ് വെജ് മലബാര്‍ മസാല തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കാണാം.
(Courtesy - Gomantak Times)

Keywords: Latest-News, National, Kerala, Onam, Celebration, Festival, Goa, State, Top-Headlines, Food, Goa's Keralite Community, 4 Things you didn't know about Goa's Keralite community.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.