ട്രകില്‍ കയറ്റിയ 40 ഇലക്ട്രിക് സ്‌കൂടറുകള്‍ക്ക് തീപിടിച്ചു

 


നാസിക്: (www.kvartha.com 11.04.2022) ജിതേന്ദ്ര ഇലക്ട്രിക് വെഹികിള്‍സിന്റെ (EV) 40 ഇലക്ട്രിക് സ്‌കൂടറുകള്‍ക്ക് തീപിടിച്ചതായി റിപോര്‍ട്. ഏപ്രില്‍ 11 ന് നാസികിലെ ഒരു ട്രാന്‍സ്‌പോര്‍ട് കടെയ്‌നറില്‍ കയറ്റിയ സ്‌കൂടറുകള്‍ക്കാണ് തീപിടിച്ചതെന്ന് അധികൃതരെ ഉദ്ധരിച്ച് സി എന്‍ ബി സി ടി വി 18 റിപോര്‍ട് ചെയ്തു.

ട്രകില്‍ കയറ്റിയ 40 ഇലക്ട്രിക് സ്‌കൂടറുകള്‍ക്ക് തീപിടിച്ചു

ജിതേന്ദ്ര ഇവി ഫാക്ടറിക്ക് സമീപമാണ് സംഭവം. സ്‌കൂടറുകള്‍ ബെന്‍ഗ്ലൂറിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും തന്നെ പരിക്കേറ്റതായി റിപോര്‍ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല, അന്വേഷണം നടത്തിവരികയാണെന്ന് കംപനി അറിയിച്ചു.

അതേസമയം, ഏപ്രില്‍ ഏഴിന്, ഒല ഇലക്ട്രിക്, ഒകിനാവ സ്‌കൂടറുകളില്‍ അടുത്തിടെയുണ്ടായ തീപിടുത്തത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ സര്‍കാര്‍ ആവശ്യപ്പെട്ടു. ഒലയുടെ ഇലക്ട്രിക് സ്‌കൂടറിനും ഒകിനാവ ഇലക്ട്രിക് ബൈകിനും അടുത്തിടെ തീപിടിച്ചത് നിരവധി ഉപഭോക്താക്കളെ ആശങ്കയിലാക്കിയ സാഹചര്യത്തിലാണ് വിശദീകരണം തേടുന്നത്.

വിദഗ്ദര്‍ നടത്തുന്ന സ്വതന്ത്ര അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം രണ്ട് കംപനികളുടെയും സാങ്കേതിക ടീമുകളെ വിളിക്കുമെന്ന് സര്‍കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

പ്രമുഖ ഇവി ബ്രാന്‍ഡുകളുടെ സ്‌കൂടറുകള്‍ പൊട്ടിത്തെറിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഇവി കംപനിയുടെ സുരക്ഷ വിഷയവും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

Keywords: 40 electric scooters of Jitendra EV loaded in truck catch fire in Nashik, Maharashtra, News, Fire, Report, Media, Injured, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia