എയിഡ്സ് രോഗിയാണെന്നറിഞ്ഞിട്ടും ഇയാൾ സ്വന്തം പെണ്മക്കളെ ലൈംഗീകമായി പീഡിപ്പിച്ചത് 10 വർഷം
Sep 8, 2015, 15:50 IST
മുംബൈ: (www.kvartha.com 08.09.2015) പെണ്മക്കളെ വർഷങ്ങളോളം ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പോലീസ് 40കാരനെ അറസ്റ്റ് ചെയ്തു. മരപ്പണിക്കാരനായ പിതാവ് പത്ത് വർഷത്തിലേറെയായി രണ്ട് പെണ്മക്കളെ ലൈംഗീകമായി പീഡിപ്പിച്ച് വരികയായിരുന്നു. ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.
ഇപ്പോൾ 21 വയസുള്ള മൂത്ത മകളെ 2005ലാണ് ഇയാൾ ആദ്യമായി ബലാൽസംഗം ചെയ്തത്. ഇത് കണ്ടുകൊണ്ടുവന്ന ഭാര്യയോട് മേലിൽ ഇത് ആവർത്തിക്കില്ലെന്ന് സത്യം ചെയ്തുവെങ്കിലും മകളെ തനിച്ച് കിട്ടുമ്പോഴെല്ലാം ഇയാൾ അവളെ ലൈംഗീകമായി പീഡിപ്പിച്ചു. വർഷങ്ങളോളം നിരന്തര പീഡനം. എല്ലാമറിഞ്ഞിട്ടും നിസഹായയായി മാതാവും.
സംരക്ഷിക്കാൻ ആരുമില്ലെന്ന ഭയവും മാനക്കേടും ആ സ്ത്രീയെ മൗനിയാക്കി. എന്നാൽ കഴിഞ്ഞ മാസം ഇയാൾ 12കാരിയായ രണ്ടാമത്തെ മകളുടെ ദേഹത്തും കൈവെച്ചതോടെ കാര്യങ്ങൾ കൈവിട്ടു. ചേച്ചിയുടെ ദുര്യോഗമറിയാവുന്ന പെൺകുട്ടി അയൽ വാസിയുടെ അടുത്ത് തന്റെ കുടുംബത്തിലെ അവസ്ഥ തുറന്നുപറഞ്ഞു. ഇവരാണ് പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനായി കൊണ്ടുപോയത്. തുടർന്ന് സെപ്റ്റംബർ 2ന് പ്രതി അറസ്റ്റിലായി.
അനുജത്തി ധൈര്യത്തോടെ കേസുമായി മുന്നോട്ടുപോയതോടെ ചേച്ചിയും തന്റെ ദുരന്തങ്ങൾ പോലീസിനോട് പറഞ്ഞു. പ്രതി ആദ്യമൊക്കെ കുറ്റം നിഷേധിച്ചുവെങ്കിലും ഒടുവിൽ കുറ്റസമ്മതം നടത്തി.
എന്നാൽ പ്രതിയെ വൈദ്യപരിശോധനയ്ക്കായി ശതാബ്ദി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടികളുടെ ദയനീയ സ്ഥിതി വ്യക്തമായത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇയാൾ എയിഡ്സ് രോഗ ബാധിതനാണ്. രോഗിയാണെന്നറിഞ്ഞ പ്രതി ചികിൽസ തേടിയിരുന്നു. എന്നിട്ടും സ്വന്തം പെണ്മക്കളെ വെറുതെ വിടാൻ അയാൾ തയ്യാറായില്ലെന്നത് പോലീസിനേയും ഞെട്ടിച്ചിരിക്കുകയാണ്.
SUMMARY: This one's straight from hell! When Chakrop police arrested a 40-year-old carpenter, from Mumbai's Kandivli West region, for repeatedly raping his daughters, one of whom is a minor, little did they know that the nightmare had only begun to unravel.
Keywords: Mumbai, Rape, Daughters, Father, Arrest, AIDS,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.