Veterinary Unit | അസുഖമുള്ള കന്നുകാലികളെ ചികിത്സിക്കാൻ മധ്യപ്രദേശിൽ ഇനി 'മൃഗാശുപത്രി' തന്നെ വീട്ടുപടിക്കലെത്തും; 406 മൊബൈൽ വെറ്ററിനറി വാഹനങ്ങൾ നിരത്തിലിറങ്ങുന്നു
Apr 22, 2022, 10:21 IST
ഇൻഡോർ: (www.kvartha.com) സംസ്ഥാനത്ത് 4.6 കോടി കന്നുകാലികൾക്കായി 406 മൊബൈൽ വെറ്ററിനറി യൂനിറ്റുകൾക്ക് കേന്ദ്രം അനുമതി നൽകിയതായി മധ്യപ്രദേശ് മൃഗസംരക്ഷണ, ക്ഷീര മന്ത്രി പ്രേം സിംഗ് പട്ടേൽ അറിയിച്ചു. പദ്ധതി പ്രകാരം ഒരു ലക്ഷം കന്നുകാലികൾക്ക് ഒരു മൊബൈൽ വെറ്ററിനറി യൂനിറ്റ് പ്രവർത്തിക്കും. ഇനി കന്നുകാലി ഉടമയ്ക്ക് അസുഖമുള്ള മൃഗവുമായി ആശുപത്രിയിൽ പോകേണ്ടിവരില്ല എന്നതാണ് പ്രത്യേകത, പകരം വീട്ടുപടിക്കൽ സേവനങ്ങൾ എത്തും.
യൂനിറ്റിന്റെ വാഹനത്തിൽ ആധുനിക ഉപകരണങ്ങളും ജീവനക്കാരും സജ്ജീകരിക്കുമെന്ന് പട്ടേൽ പറഞ്ഞു. ഒരു വെറ്ററിനറി ഡോക്ടർ, ഒരു പാരാവെറ്ററിനറി, ഡ്രൈവർ എന്നിവർ ഓരോ വാഹനത്തിലും ഉണ്ടാവും.
ഈ പദ്ധതിയുടെ ആദ്യ ഗഡുവായി 64.96 കോടി രൂപ ലഭിച്ചതായി പട്ടേൽ പറഞ്ഞു. മൃഗചികിത്സ, ചെറിയ ശസ്ത്രക്രിയ, കൃത്രിമ ബീജസങ്കലനം, രോഗാന്വേഷണം എന്നിവയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മൊബൈൽ വാനിലുണ്ടാകും.
കന്നുകാലി പദ്ധതികളുടെ പ്രചാരണത്തിനായി പ്രൊജക്ടറുകൾ, സ്പീകറുകൾ തുടങ്ങിയവയും സ്ഥാപിക്കും. വാഹനത്തിൽ മനുഷ്യവിഭവശേഷി, മരുന്നുകൾ, അറ്റകുറ്റപ്പണികൾ തുടങ്ങിയവയ്ക്കായി ഒരു മൊബൈൽ വെറ്ററിനറി യൂനിറ്റിന് 18 ലക്ഷത്തി 72,000 രൂപ വകയിരുത്തിയിട്ടുണ്ട്.

Keywords: Madhya Pradesh, News, National, Treatment, Animals, Home, Vehicles, Cow, Doctor, Veterinary, 406 Mobile Veterinary Unit Approved in Madhya Pradesh.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.