ന്യൂഡല്‍ഹി: (www.kvartha.com 09/02/2015) 4479 കോടിരൂപ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള അറുപത് ഇന്ത്യക്കാരുടം പേരുകള്‍ പുറത്താകും. ജനീവയിലെ എച്ച്.എസ്.ബി.സി. ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നതില്‍ ആദായനികുതി വകുപ്പ് നിയമനടപടികള്‍ സ്വീകരിച്ചവരുടെ പേരുകളാണ് വെളിപ്പെടുത്തുന്നത്. സുപ്രീംകോടതി ജഡ്ജി എം.ബി ഷായുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വ്യക്തമായ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ അക്കൗണ്ടുടമകള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചത്.
ഇതല്ലാതെ 550ലധികം അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്. രാജ്യത്തിനകത്ത് 14957.95 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതിവകുപ്പും ഇത് അന്വേഷിക്കുകയാണ്.
അന്വേഷണ സംഘം കണ്ടെത്തിയ പ്രധാന വസ്തുതകള്‍ ഇവയാണ്, ഫ്രഞ്ച് സര്‍ക്കാറില്‍നിന്ന് ലഭിച്ച 628 അക്കൗണ്ടുകളില്‍ 289 എണ്ണത്തില്‍ പണമുണ്ടായിരുന്നില്ല , 628ല്‍ 201 അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ പ്രവാസികളാകാനും സാധ്യതയുണ്ട്. ,ബാക്കിയുള്ള 427 പേരുടെ അക്കൗണ്ടുകളിലാണ് അന്വേഷണം. ഇത്രയും അക്കൗണ്ടുകളിലാണ് 4479 കോടി രൂപയുള്ളതെന്നാണ്.
ഒരു ലക്ഷത്തിന് മുകളിലുള്ള ചെക്ക്, പണം ഇടപാടുകള്‍ക്ക് പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കണം. 50 ലക്ഷത്തിന് മുകളിലുള്ള നികുതി വെട്ടിപ്പിന് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസ്സെടുക്കണം. അനധികൃതമായി വിദേശത്ത് ഉണ്ടാക്കുന്ന സ്വത്തുകള്‍ പിടിച്ചെടുക്കുന്നതിന് 'ഫെമ' നിയമത്തിന് വ്യവസ്ഥകള്‍ കൊണ്ടുവരണം. മുംബൈയില്‍ നിലവിലുള്ള 5000 ആദായനികുതികേസുകള്‍ കൈകാര്യം ചെയ്യാന്‍ അഞ്ച് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതികള്‍ സ്ഥാപിക്കണം. കൈയില്‍ വെക്കാനും കൊണ്ടു പോകുന്നതിനും അനുവദനീയമായ പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണം. പത്തുലക്ഷം മുതല്‍ 15 ലക്ഷംവരെമാത്രമേ അനുവദിക്കാവൂതുടങ്ങിയ നിബന്ധനകളാണ് കള്ളപണം തടയാന്‍ അന്വേഷണ സംഘം മുന്നോട്ട് വെയ്ക്കുന്നത്.
Keywords: Black Money, Investors list published, Indians, law, bank, Janeeva, Income tax department.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.