ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം; 5 മരണം, 40ഓളം പേരെ കാണാതായി

 


ശ്രീനഗര്‍: (www.kvartha.com 28.07.2021) ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം. അഞ്ചുപേര്‍ മരിച്ചു. 40ഓളം പേരെ കാണാതായതാണ് വിവരം. ബുധനാഴ്ച രാവിലെ ജമ്മു കശ്മീരിലെ കിഷ്ത്വര്‍ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ എട്ടു വീടുകളാണ് തകര്‍ന്നത്. 

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വ്യോമസേന ഹെലികോപ്ടറില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.

ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം; 5 മരണം, 40ഓളം പേരെ കാണാതായി

Keywords: Srinagar, News, National, Death, Missing, House, 5 Dead, Around 40 Missing After Cloudburst Hits Village In J&K
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia