Snake | ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ 5 അടി നീളമുള്ള പാമ്പിനെ കണ്ടെത്തി; പിടികൂടി പുറത്തെടുത്തു

 



ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ പാമ്പിനെ കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ റൂമിലാണ് പാമ്പിനെ കണ്ടത്. അഞ്ച് അടി നീളമുള്ള നീര്‍ക്കോലിയാണ് കയറിയത്. ഉടന്‍ തന്നെ വനംവന്യജീവി വകുപ്പ് അധികൃതരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വൈല്‍ഡ് ലൈഫ് എസ്ഒഎസ് സംഘം പാമ്പിനെ പിടികൂടി. 

അഞ്ച് അടിയോളം നീളമുള്ള ഏഷ്യാറ്റിക് വാടര്‍ പാമ്പ്  എന്നറിയപ്പെടുന്ന ചെകര്‍ഡ് കീല്‍ബാക് ഇനത്തില്‍പെട്ട പാമ്പിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പിടികൂടാനായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

Snake | ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ 5 അടി നീളമുള്ള പാമ്പിനെ കണ്ടെത്തി; പിടികൂടി പുറത്തെടുത്തു


അമിത് ഷായുടെ വസതിയിലെ സുരക്ഷാ ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തിയതിനാലാണ് പാമ്പിനെ ജീവനോടെ പിടിക്കാനായതെന്ന് എന്‍ജിഒ പ്രവര്‍ത്തകനായ കാര്‍ത്തിക് സത്യനാരാണന്‍ പറഞ്ഞു. നഗരങ്ങളില്‍ വന്യജീവികളെ ആളുകള്‍ ശത്രുതാമനോഭാവത്തോടെ കണ്ട് കൊന്നൊടുക്കുകയാണ്. ഈ മണ്‍സൂണില്‍ ഡെല്‍ഹിയില്‍ നിന്ന് 70 പാമ്പുകളെ രക്ഷിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

Keywords:  News,National,India,New Delhi,Minister,Snake, 5 ft-long Asiatic water SNAKE found in Amit Shah's bungalow in Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia