ഉത്തരാഖണ്ഡില്‍ ഹിമപാതം: നാവികസേനയിലെ 5 പര്‍വതാരോഹകരെയും ഒരു പോര്‍ടറെയും കാണാതായി

 



ഉത്തരകാശി: (www.kvartha.com 02.10.2021) ഉത്തരാഖണ്ഡില്‍ ഹിമപാതത്തെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പര്‍വതാരോഹകരെ കാണാതായി. അഞ്ച് പര്‍വതാരോഹകരെയും ഒരു പോര്‍ടറെയുമാണ് കാണാതായത്. ബാഗേശ്വര്‍ ജില്ലയിലെ തൃശൂല്‍ പര്‍വതത്തിന്റെ മുകളില്‍ എത്താറായപ്പോഴാണ് ഹിമപാതമുണ്ടായത്.

പര്‍വതാരോഹകരുടെ 20 അംഗ ടീം 15 ദിവസം മുന്‍പാണ് ദൗത്യം തുടങ്ങിയത്. ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ മൂന്ന് ഹിമാലയന്‍ പര്‍വത മുനമ്പുകള്‍ സംഗമിക്കുന്ന സ്ഥലമാണ് ത്രിശൂല്‍. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്. രാവിലെ 11മണിയോടെയാണ് പര്‍വതാരോഹക ഇന്‍സ്റ്റിറ്റിയൂടിനോട് ഇന്‍ഡ്യന്‍ നേവിയുടെ സാഹസിക വിഭാഗം സഹായം തേടിയത്. 

ഉത്തരാഖണ്ഡില്‍ ഹിമപാതം: നാവികസേനയിലെ 5 പര്‍വതാരോഹകരെയും ഒരു പോര്‍ടറെയും കാണാതായി



കാണാതായവര്‍ക്കായി ഉത്തരകാശിയിലെ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട് ഓഫ് മൗണ്ടനിയറിങ് പ്രിന്‍സിപ്പല്‍ കേണല്‍ അമിത് ബിശന്തിന്റെ നേതൃത്വത്തിലുള്ള റെസ്‌ക്യു സംഘം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മോശം കാലാവസ്ഥയായതിനാല്‍ ജോഷിമഠില്‍വരെ തെരച്ചില്‍ നടത്താനെ സംഘത്തിന് കഴിഞ്ഞുള്ളൂ. ഇന്‍ഡ്യന്‍ കരസേന, വ്യോമസേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവയിലെ അംഗങ്ങള്‍ ഹെലികോപ്റ്ററുമായി സ്ഥലത്ത് തെരച്ചില്‍ നടത്തിയിരുന്നു.

Keywords:  News, National, India, Uttarakhand, Missing, Accident, Helicopter, 5 Indian Navy mountaineers go missing after avalanche hits Uttarakhand
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia