ജീപും ട്രകും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു, 7 പേര്‍ക്ക് പരിക്കേറ്റു

 


ബുല്‍ധാന: (www.kvartha.com 13.03.2022) ജീപും ട്രകും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജല്‍ന ജില്ലയിലെ രോഹന്‍വാഡി ഗ്രാമത്തിലുള്ളവായിരുന്നു ജീപിലുണ്ടായിരുന്നത്. ഷെഗാവ് പട്ടണത്തിലെ ഒരു ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്താന്‍ പോകുന്നതിനിടെ ഡീല്‍ഗാവ് രാജ നഗരത്തില്‍ പുലര്‍ച്ചെ 5.30 മണിയോടെയാണ് അപകടമുണ്ടായത്.

ജീപ് ഒരു ടി-പോയിന്റിൽ (T-point) എത്തിയപ്പോൾ, അതിന്റെ ഡ്രൈവർക്ക് ഏത് ദിശയിൽ പോകണമെന്ന് മനസിലാക്കാൻ കഴിയാതെ എതിർദിശയിൽ നിന്ന് വന്ന ഒരു ട്രകിൽ ഇടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ജീപ് യാത്രക്കാരായ അഞ്ചുപേരാണ് മരിച്ചത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ജല്‍നയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ജീപും ട്രകും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു, 7 പേര്‍ക്ക് പരിക്കേറ്റു

Keywords: 5 Killed, 7 Injured As Jeep Hits Truck In Maharashtra's Buldhana District, Maharashtra, News, Accidental Death, Injured, Hospital, Treatment, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia