Helicopter Crash | കേദാർനാഥിന് സമീപം ഹെലികോപ്റ്റർ തകർന്നുവീണു; പൈലറ്റ് ഉൾപെടെ 6 പേർ മരിച്ചു; ദൃശ്യങ്ങൾ കാണാം
Oct 18, 2022, 13:32 IST
കേദാർനാഥ്: (www.kvartha.com) ഉത്തരാഖണ്ഡിലെ കേദാർനാഥിന് സമീപം തീർഥാടകർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് ഉൾപെടെ ആറ് പേർ മരിച്ചു. കേദാർനാഥ് ധാമിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഹെലികോപ്റ്റർ തകർന്നത്. കേദാർനാഥ് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ഹെലികോപ്റ്റർ.
വിവരമറിഞ്ഞ് ദുരിതാശ്വാസ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ ആറ് മൃതദേഹങ്ങൾ കണ്ടെടുത്തതായും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
കേദാർനാഥിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ഹെലികോപ്റ്റർ തകർന്നത്. ഒരു പൈലറ്റടക്കം ഏഴുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
മോശം കാലാവസ്ഥയെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് സൂചന. അതേസമയം, ഹെലികോപ്റ്റർ തകരാൻ കാരണം സാങ്കേതിക തകരാറാണോ കാലാവസ്ഥയാണോ എന്ന് ഡിജിസി പരിശോധിച്ചുവരികയാണ്.
Keywords: 5 Pilgrims, Pilot Killed In Helicopter Crash Near Kedarnath, National, Uttarakhand, News, Top-Headlines, Latest-News, Temple, Helicopter, Death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.