Education | മക്കളുടെ മികച്ച വിദ്യാഭ്യാസത്തിനായി മുൻകൂട്ടി നിക്ഷേപം തുടങ്ങാം; സാമ്പത്തിക ഭാരം കുറയും; ഒപ്പം അറിഞ്ഞിരിക്കേണ്ട 5 നുറുങ്ങുകൾ ഇതാ

 


ന്യൂഡെൽഹി: (www.kvartha.com) കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ ഇന്നത്തെ കാലത്ത് വിദ്യാഭ്യാസത്തിന്റെ ചിലവ് ചില്ലറയൊന്നുമല്ല. ഓരോ വർഷം കഴിയുംതോറും ഈ ചിലവ് വർധിക്കുകയാണ്. എങ്കിലും എത്ര ബുദ്ധിമുട്ടിയാണെങ്കിലും അവർക്ക് നല്ല വിദ്യാഭ്യാസം നൽകാൻ ശ്രമിക്കാറുണ്ട്. വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള സാമ്പത്തികം ഉണ്ടാക്കാൻ ഒരു നിക്ഷേപം തുടങ്ങുകയാണ് ഏറ്റവും നല്ല വഴി. അത് ഒരുപാട് കാര്യങ്ങൾ ചിന്തിച്ചതിന് ശേഷമേ തുടങ്ങാവൂ. ഒരു നിക്ഷേപം തുടങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം.

Education | മക്കളുടെ മികച്ച വിദ്യാഭ്യാസത്തിനായി മുൻകൂട്ടി നിക്ഷേപം തുടങ്ങാം; സാമ്പത്തിക ഭാരം കുറയും; ഒപ്പം അറിഞ്ഞിരിക്കേണ്ട 5 നുറുങ്ങുകൾ ഇതാ

ആസൂത്രണം

നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ഒരു നിക്ഷേപം ആസൂത്രണം ചെയ്യുമ്പോൾ, പരിഗണിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. കുട്ടി നേടാൻ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം, അതിന് എത്രമാത്രം ചിലവാകും, തുക സ്വരൂപിക്കാൻ എത്ര സമയമെടുക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്. ഇത് നിങ്ങളുടെ നിക്ഷേപം ഏത് രീതിയിലായിരിക്കണമെന്ന് തീരുമാനിക്കാൻ നിങ്ങളെ സഹായിക്കും.

എത്രയും പെട്ടെന്ന് നിക്ഷേപം ആരംഭിക്കുക

നിങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഒരു നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കുക. പിന്നത്തേക്ക് നീട്ടി വെക്കാതിരിക്കുക.

ശരിയായ നിക്ഷേപം തിരഞ്ഞെടുക്കുക

എവിടെയാണ് നിക്ഷേപിക്കേണ്ടതെന്ന് വ്യക്തമായ തീരുമാനം എടുക്കണം. എത്ര പണം വേണം, എത്ര കാലത്തേക്ക് ആണ് വേണ്ടത് എന്നെല്ലാം ആലോചിച്ചതിന് ശേഷം മാത്രം ശരിയായ നിക്ഷേപം തിരഞ്ഞെടുക്കുക.

അവലോകനം (ഓവർവ്യൂ )

നിങ്ങളുടെ ലക്ഷ്യത്തിന് അനുസരിച്ച് ഇടയ്ക്കിടെ സമ്പാദ്യം അവലോകനം ചെയ്യുക. എങ്കിൽ നിങ്ങളുടെ മൂലധനം വർധിപ്പിക്കാം.

സുരക്ഷിത നിക്ഷേപം

നിങ്ങൾ നിക്ഷേപിക്കുന്ന സ്ഥാപനത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക.

Keywords: News, National, New Delhi, Education, Tips, Financial, Investment, Cost, Profit, Child, 5 tips for parents to save for their child's education.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia