ഡെല്‍ഹി: (www.kvartha.com 14.11.2016) രാജ്യത്ത് അത്യാവശ്യ സര്‍വ്വീസുകള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കാവുന്ന കാലാവധി നവംബര്‍ 24 വരെ നീട്ടി. റെയില്‍വേ കൗണ്ടറുകള്‍, പെട്രോള്‍ പമ്പുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഫാര്‍മസി, ശ്മശാനങ്ങള്‍, ടോള്‍ ബൂത്തുകള്‍, എയര്‍പോര്‍ട്ട് തുടങ്ങിയ ഇടങ്ങളില്‍ പഴയ നോട്ട് ഉപയോഗിക്കാനുള്ള കാലാവധി തിങ്കളാഴ്ച രാത്രി 12 മണിക്ക് അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടിക്കൊണ്ടുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തുവന്നിരിക്കുന്നത്.
മേല്‍പ്പറഞ്ഞ ഇടങ്ങളില്‍ പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന്, നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപനം നടത്തിയ ചൊവ്വാഴ്ചതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചിരുന്നു. വെള്ളിയാഴ്ച വരെയായിരുന്നു ഇതിന് അദ്ദേഹം അനുവദിച്ച സമയപരിധി. എന്നാല്‍, നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ ഫലം കാണാതെ വന്നതോടെ സമയപരിധി മൂന്നു ദിവസം കൂടി നീട്ടിയിരുന്നു. ഈ സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണു പിന്‍വലിച്ച നോട്ടുകള്‍ 24 വരെ ഉപയോഗിക്കാമെന്ന പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.
നോട്ടുപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് കാലാവധി നീട്ടാനുള്ള തീരുമാനമുണ്ടായത്. നോട്ടുകള്‍ മാറാനുള്ള സംവിധാനങ്ങള്‍ പ്രതീക്ഷിച്ചതു പോലെ ഫലപ്രദമാവാത്ത സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്. പ്രധാനമന്ത്രിയുടെ വസതിയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ സുപ്രധാനമായ 14 തീരുമാനങ്ങളാണ് പുറത്തുവന്നത്.
പ്രധാനമന്ത്രിയുടെ വസതിയില്‍ ഞായറാഴ്ച രാത്രി ആരംഭിച്ച അവലോകനയോഗം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്!ലി, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു, ഊര്‍ജവകുപ്പു മന്ത്രി പിയൂഷ് ഗോയല്‍, സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്, ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍
തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. എടിഎമ്മുകള്‍ സുസജ്ജമാക്കുന്നതിനു പ്രത്യേക കര്‍മസേന രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
പ്രതിദിനം 2500 രൂപ പിന്‍വലിക്കാമെന്നാണ് പുതിയ നിര്‍ദ്ദേശം. പിന്‍വലിക്കാവുന്ന തുകയുടെ പരിധി വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന കടയടപ്പ് സമരം പിന്‍വലിച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

Also Read:
സ്വകാര്യബസ് സ്‌കൂട്ടിയിലിടിച്ച് യുവതി മരിച്ചു
Keywords: New Delhi, Conference, Prime Minister, Narendra Modi, Protesters, Strike, Airport, Railway, Hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.