ന്യൂഡല്‍ഹി: പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ അധികവും 500 രൂപയുടേതാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപോര്‍ട്ട്. മൂന്നര വര്‍ഷത്തിനിടയില്‍ 26,000ത്തോളം 500 രൂപ നോട്ടുകളാണ് കേരളത്തില്‍ കണ്ടെത്തിയത്. ഇതുവരെ രണ്ട് കോടി 37 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ സംസ്ഥാനത്തുനിന്നും പിടിച്ചെടുത്തിട്ടുണ്ട്. 500 രൂപയുടെ നോട്ടുകള്‍ കഴിഞ്ഞാല്‍ 1000,100,50 നോട്ടുകള്‍ക്കാണ് സംസ്ഥാനത്ത് കൂടുതല്‍ വ്യാജന്മാര്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ പതിനൊന്നര ലക്ഷം കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. ഇതില്‍ ആറ് ലക്ഷത്തി പതിമുവ്വായിരം രൂപയുടെ 500 രൂപയുടെ നോട്ടുകള്‍ ഉണ്ട്.
180 കേസുകളാണ് കള്ളനോട്ട് കൈമാറ്റവുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്താകെ 87 കോടി രൂപയുടെ വ്യാജനോട്ടുകള്‍ കണ്ടെത്തി. കള്ളനോട്ടുകളുടെ വിതരണം തടയാനായി കേന്ദ്രസര്‍ക്കാര്‍ വിവിധ നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും പദ്ധതികള്‍ ഫലപ്രദമാകുന്നില്ലെന്നതിന്റെ സൂചനയാണ് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപോര്‍ട്ട്.

Keywords: National, Fake Rupee, 500 notes, New Delhi, Seized,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.