SBI Report | കഴിഞ്ഞ 4 വർഷത്തിനിടെ 5.2 കോടി പുതിയ തൊഴിലവസരങ്ങൾ ഉണ്ടായെന്ന് എസ്ബിഐ പഠനം
Sep 16, 2023, 16:06 IST
ന്യൂഡെൽഹി: (www.kvartha.com) 2020-2023 സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയുടെ ഔപചാരിക മേഖലയിൽ ഏകദേശം 5.2 കോടി തൊഴിലവസരങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടതായി പഠന റിപ്പോർട്ട്. കഴിഞ്ഞ നാലു വർഷത്തിനിടെ ശമ്പളപ്പട്ടികയിൽ അധികമായി 5.2 കോടി പേർ ഉൾപ്പെട്ടതായി എസ്ബിഐയുടെ പഠനം പറയുന്നു. പുതുതായി ജോലിക്കെത്തിയ 47 ശതമാനം പേരുൾപ്പെടെയാണിത്.
വിരമിച്ചവർക്കുള്ള ധനസഹായം അനുവദിക്കുന്ന സ്ഥാപനമായ ഇഎഫ്പിഒ, പുതിയ പെൻഷൻ സംവിധാനം (എൻപിഎസ്) എന്നിവയിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് എസ്ബിഐ പഠനം. ‘ഇന്ത്യയിലെ ശമ്പളപ്പട്ടിക വിവരങ്ങളിലേക്ക്’ എന്ന ശീർഷകത്തിലുള്ള പഠനത്തിൽ ഘോഷ് ആൻഡ് ഘോഷ് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ 2018 ഏപ്രിൽ മുതൽ സർക്കാർ പ്രതിമാസ ശമ്പളപ്പട്ടിക വിവരങ്ങൾ (ഇപിഎഫ്ഒ, എൻപിഎസ്, ഇഎസ്ഐസി) പുറത്തുവിടുന്നു.
‘കഴിഞ്ഞ നാല് വർഷത്തെ ഇപിഎഫ്ഒ ശമ്പളപ്പട്ടിക വിവരങ്ങളുടെ പ്രവണത വിശകലനം ചെയ്താൽ, 2020 സാമ്പത്തിക വർഷം മുതൽ 2023 സാമ്പത്തികവർഷം വരെയുള്ള കാലയളവിൽ മൊത്തം പുതിയ ഇപിഎഫ് വരിക്കാരുടെ എണ്ണം 4.86 കോടി ആയിരുന്നെന്നു കാണാം’, എസ്ബിഐയുടെ സമീപകാല ഗവേഷണ റിപ്പോർട്ടായ ‘എക്കോറാപ്പ്' (Ecowrap) പറയുന്നു. ഈ എണ്ണത്തിൽ പുതിയ ശമ്പളക്കാർ (ആദ്യത്തെ ശമ്പളം), രണ്ടാമത്തെ ശമ്പളക്കാർ (വീണ്ടും ചേർന്നതോ വീണ്ടും വരിക്കാരായതോ ആയ അംഗങ്ങൾ), ഔപചാരികമായ ശമ്പളപ്പട്ടികകൾ എന്നിവ ഉൾപ്പെടുന്നു.
‘വീണ്ടും ചേർന്നതോ വീണ്ടും വരിക്കാരായതോ ആയ അംഗങ്ങൾക്കും ഔപചാരികമാക്കലിനുമായി (ഇസിആർ വിവരങ്ങൾ അടിസ്ഥാനമാക്കി) ക്രമീകരിച്ച പുതിയ ശമ്പളപ്പട്ടിക (ആദ്യ ജോലി/പുതിയ ജോലി) ഞങ്ങൾ പിന്നീട് കണക്കാക്കി. ഞങ്ങളുടെ കണക്കുകൂട്ടൽ പ്രകാരം, 2020 സാമ്പത്തിക വർഷം മുതൽ 2023 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ യഥാർഥത്തിലുള്ള പുതിയ അറ്റശമ്പളക്കാർ 2.27 കോടി ആയിരുന്നു. പുതിയ മൊത്തം ശമ്പളക്കാരുടെ 47 ശതമാനം ആദ്യമായി ജോലി നേടിയവരാണ്’, എസ്ബിഐ ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് അനുസരിച്ച്, 2023 സാമ്പത്തിക വർഷം അവസാനിച്ച നാലുവർഷ കാലയളവിൽ രണ്ടാമത്തെ ജോലി (പുറത്തുപോയതിനുശേഷം വീണ്ടും ചേരുകയും വീണ്ടും വരിക്കാരാകയും ചെയ്ത അംഗങ്ങൾ) 2.17 കോടി ആയിരുന്നു. ഈ വർഷങ്ങളിൽ ഔപചാരികവൽക്കരണത്തിന്റെ വർധന 42 ലക്ഷമായിരുന്നു. ഇത് നല്ല കാര്യമാണെന്നും റിപ്പോർട്ട് പറയുന്നു.
2023-24 ലെ ആദ്യ പാദ ഇപിഎഫ്ഒ ശമ്പളപ്പട്ടിക വിവരങ്ങൾ ഈ പ്രവണത പ്രോത്സാഹജനകമാണെന്ന് വെളിപ്പെടുത്തുന്നു. ഇതിനകം 44 ലക്ഷം പുതിയ ഇപിഎഫ് വരിക്കാർ ചേർന്നു. അതിൽ 19.2 ലക്ഷം ആദ്യ ശമ്പളക്കാരായിരുന്നു. ‘ഈ പ്രവണത സാമ്പത്തിക വർഷത്തിലാകെ തുടരുകയാണെങ്കിൽ, 2024 സാമ്പത്തിക വർഷത്തിൽ, പുതിയ അറ്റശമ്പളക്കാർ എക്കാലത്തെയും ഉയർന്ന നിലയിൽ 160 ലക്ഷം കടക്കും. അതിൽ 70-80 ലക്ഷം വരെയാണ് ആദ്യ ശമ്പളക്കാർ’ – റിപ്പോർട്ട് പറയുന്നു.
2022-23 ൽ 8.24 ലക്ഷം പുതിയ വരിക്കാരെ ചേർത്തതായി എൻപിഎസ് സ്ഥിതിവിവരക്കണക്ക് സൂചിപ്പിക്കുന്നു. അതിൽ സംസ്ഥാന ഗവണ്മെന്റിനു കീഴിൽ 4.64 ലക്ഷവും ഗവണ്മെന്റിതര മേഖലയിൽ 2.3 ലക്ഷവും കേന്ദ്ര ഗവണ്മെന്റിൽ 1.29 ലക്ഷവുമാണ് ശമ്പളക്കാർ. കഴിഞ്ഞ 4 വർഷത്തിനിടെ 31 ലക്ഷം പുതിയ വരിക്കാർ എൻപിഎസിൽ ചേർന്നു. ‘2020 - 2023 കാലയളവിൽ ഇപിഎഫ്ഒയുടെയും എൻപിഎസിന്റെയും ശമ്പളപ്പട്ടികയിലാകെ 5.2 കോടിയിലധികം പേർ വരും’ – റിപ്പോർട്ടിൽ പറയുന്നു. ആകെ തൊഴിലാളികളുടെ 30 ശതമാനത്തെയെങ്കിലും നിർബന്ധമായും വനിതാ ബാങ്കിങ് കറസ്പോൻഡന്റുമാരായി നിയമിക്കുന്നതിന് നയം രൂപവൽക്കരിക്കണമെന്നും ‘എക്കോറാപ്’ പറയുന്നു. ഇതിലൂടെ ലിംഗഭേദം ഒഴിവാക്കാനാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Keywords: News, National, New Delhi, SBI Report, Jobs, 5.2 crore new jobs in FY 20-23: SBI report.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.