ED Raid | ജ്വല്ലറി പ്രമോടറുടെ 'രഹസ്യ അറയില്‍' നിന്ന് 2.51 കോടി രൂപ വിലമതിക്കുന്ന 5 കിലോ സ്വര്‍ണവും 3 ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തതായി ഇഡി; വിവാദമായ സ്വര്‍ണ കള്ളക്കടത്തിന്റെ ഗുണഭോക്താവെന്നും ഉദ്യോഗസ്ഥർ

 


ന്യൂഡെല്‍ഹി: (www.kvartha.com) സ്വര്‍ണ കള്ളക്കടത്ത് കേസിന്റെ ഗുണഭോക്താവെന്ന് പറയുന്ന മലപ്പുറം ആസ്ഥാനമായുള്ള ജ്വലറി ഹൗസ് പ്രമോടറുടെ 'രഹസ്യ അറയില്‍' എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ റെയ്ഡില്‍ 2.51 കോടി രൂപ വിലമതിക്കുന്ന അഞ്ചു കിലോ സ്വര്‍ണവും മൂന്നു ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തതായി ഹിന്ദുസ്താന്‍ ടൈംസ് റിപോർട് ചെയ്തു.

മലപ്പുറത്തെ മലബാര്‍ ജ്വല്ലറി ആന്‍ഡ് ഫൈന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പ്രമോടര്‍ അബൂബകര്‍ പഴേടത്തിന്റെ നാല് സ്ഥലങ്ങളിലും കോഴിക്കോട്ടെ അറ്റ്ലസ് ഗോള്‍ഡ് സൂപര്‍ മാര്‍കറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരിസരത്തും ഏജന്‍സി നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും പിടിച്ചെടുത്തത്.

2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെ യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജില്‍ നിന്ന് 15 കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തെന്ന സ്വര്‍ണക്കടത്ത് കേസ് ഇഡിക്ക് പുറമെ ദേശീയ അന്വേഷണ ഏജന്‍സിയും (NIA) കസ്റ്റംസ് വകുപ്പും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ റെയ്ഡുകളെ കുറിച്ചും ഏജന്‍സിയുടെ ആരോപണങ്ങളെ കുറിച്ചും അബൂബകര്‍ പഴേടത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ എം ശിവശങ്കറിന്റെ ഒത്താശയോടെ സരിത് പി എസ്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഗുണഭോക്താക്കളില്‍ ഒരാളാണ് മലപ്പുറത്തെ അബൂബകര്‍ പഴേടത്ത് എന്ന് ഇഡി പ്രസ്താവനയില്‍ പറഞ്ഞു. 2020 ജൂലൈ അഞ്ചിന് കസ്റ്റംസ് പിടിച്ചെടുത്ത 15 കിലോ സ്വര്‍ണത്തില്‍ മൂന്നു കിലോ സ്വര്‍ണം അബൂബകര്‍ പഴേടത്തിന്റേതാണെന്ന് ഇഡി അറിയിച്ചു.

നേരത്തെ യുഎഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി താന്‍ ആറ് കിലോ സ്വര്‍ണം കടത്തിയതായി ചോദ്യം ചെയ്യലില്‍ പഴേടത്ത് പറഞ്ഞതായും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
കള്ളക്കടത്ത് സ്വര്‍ണം വാങ്ങുന്നതിനുള്ള തുക അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങളില്‍ നിന്ന് (മലബാര്‍ ജ്വല്ലറി, ഫൈന്‍ ഗോള്‍ഡ് & അറ്റ്‌ലസ് ഗോള്‍ഡ് സൂപര്‍ മാര്‍കറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്) സമാഹരിച്ചതായും അബൂബകര്‍ പഴേടത്ത് ഇപ്പോഴും തന്റെ സ്ഥാപനങ്ങള്‍ വഴി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി പറഞ്ഞു.

ഈ കംപനികളിലും അബൂബകറിന്റെ താമസ സ്ഥലങ്ങളിലും നടത്തിയ പരിശോധനയില്‍ ഒരു അറയില്‍ നിന്ന് 3.79 ലക്ഷം രൂപയുടെ ഇന്‍ഡ്യന്‍ കറന്‍സിക്കൊപ്പം 2.51 കോടി രൂപ വിലമതിക്കുന്ന 5.058 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തുവെന്നും ഇഡി അറിയിച്ചു.

ED Raid | ജ്വല്ലറി പ്രമോടറുടെ 'രഹസ്യ അറയില്‍' നിന്ന് 2.51 കോടി രൂപ വിലമതിക്കുന്ന 5 കിലോ സ്വര്‍ണവും 3 ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തതായി ഇഡി; വിവാദമായ സ്വര്‍ണ കള്ളക്കടത്തിന്റെ ഗുണഭോക്താവെന്നും ഉദ്യോഗസ്ഥർ


Keywords: 5kg gold, ₹3 lakh cash seized from ‘secret chamber’ in Kerala raids: ED, New Delhi, Raid, Seized, Business Man, Gold, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia