അസം മിസോറം അതിർത്തിയിൽ സംഘർഷം; അസമിലെ 6 പൊലീസുകാർ കൊല്ലപ്പെട്ടു
Jul 26, 2021, 21:25 IST
ഗുവാഹതി: (www.kvartha.com 26.07.2021) അസം മിസോറം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ അസമിൽ നിന്നുള്ള ആറ് പൊലീസുകാർ കൊല്ലപ്പെട്ടു. ഇരു സംസ്ഥാനങ്ങളും അതിർത്തി പങ്കിടുന്ന തർക്ക പ്രദേശത്താണ് സംഘർഷമുണ്ടായത്. അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമയാണ് ഇക്കാര്യം അറിയിച്ചത്. അസമിന്റെ കച്ചർ ജില്ലയും മിസോറമിന്റെ കോലാസിബ് ജില്ലയുടെയും ഭാഗമാണിവിടം. വാഹനത്തിൽ പോവുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ മിസോറം സേനയുടെ ഭാഗത്തുനിന്നും ആക്രമണമുണ്ടായതായാണ് റിപോർട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കാനെത്തിയത്തിന്റെ രണ്ടാം ദിനമാണ് സംഘർഷമുണ്ടായത്. പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ അമിത് ഷ ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. അതേസമയം ഇരു മുഖ്യമന്ത്രിമാരും ട്വിറ്ററിൽ ഏറ്റുമുട്ടി. അമിത് ഷയെ ടാഗ് ചെയ്തായിരുന്നു രണ്ട് മുഖ്യന്മാരുടെയും ട്വീറ്റ്. ഒരു സംഘം ആളുകൾ വടികളുമായി സംഘര്ഷമുണ്ടാക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മിസോറം മുഖ്യമന്ത്രി സോറംതംഗ ട്വീറ്റ് ചെയ്തത്. ഉടനെ പ്രശനം പരിഹരിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അമിത് ഷയോട് ആവശ്യപ്പെട്ടു.
മിസോറമിന്റെ മൂന്ന് ജില്ലകളായ ഐസ്വാൾ, കൊളസിബ്, മമിതും അസമിന്റെ മൂന്ന് ജില്ലകളായ കചർ, ഹൈലകണ്ടി, കരിംഗഞ്ചും തമ്മിൽ 164.6 കിലൊ മീറ്റർ ദൈർഘ്യം അതിർത്തിയിൽ പങ്കിടുന്നുണ്ട്. നുഴഞ്ഞുകയറ്റം ആരോപിച്ച് ഇരുഭാഗങ്ങളിൽ നിന്നും പ്രകോപനങ്ങൾ ഉണ്ടാകാറുണ്ട്. ഇക്കഴിഞ്ഞ ജൂണിലും സംഘർഷം വഷളായിരുന്നു. അന്നും നുഴഞ്ഞുകയറ്റം ആരോപിച്ചായിരുന്നു പ്രശ്നങ്ങൾ.
SUMMARY: Three Mizoram districts - Aizawl, Kolasib and Mamit - share a 164.6 km long inter-state border with Assam's Cachar, Hailakandi and Karimganj districts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.