Accidental Death | കാര്‍ പോസ്റ്റിനിടിച്ച് മറിഞ്ഞ് ഒന്നര വയസുള്ള കുഞ്ഞുള്‍പെടെ ഒരു കുടുംബത്തിലെ 6 പേര് മരിച്ചു; 4 പേര്‍ക്ക് പരിക്ക്
Oct 27, 2022, 15:58 IST
ലക് നൗ: (www.kvartha.com) യു പിയിലെ പ്രയാഗ് രാജില്‍ കാര്‍ പോസ്റ്റിനിടിച്ച് മറിഞ്ഞ് ഒന്നര വയസുള്ള കുഞ്ഞുള്‍പെടെ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. ഹണ്ഡ്യ പൊലീസ് സ്റ്റേഷന് ഏരിയയിലാണ് അപകടം.
പരിക്കേറ്റ നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച പുലര്‍ചെ 5.45 മണിയോടുകൂടിയായിരുന്നു അപകടം. രേഖ ദേവി(45), കൃഷ്ണ ദേവി(70), സവിത(36), രേഖ(32), ഓജസ് (ഒന്നര വയസ് ) എന്നിവരാണ് മരിച്ചത്. ഇവര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
മറ്റ് അഞ്ചുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ കൂടി മരിച്ചുവെന്ന് ഗംഗാപാര്‍ അഡിഷണല്‍ എസ് പി അഭിഷേക് അഗര്‍വാള്‍ പറഞ്ഞു. ഇയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കുഞ്ഞിന്റെ തലമുടി വടിക്കുന്ന ചടങ്ങിനായി വിന്ധ്യാചലിലേക്ക് പോവുകയായിരുന്നു കുടുംബം. അതിനിടെയാണ് അപകടമുണ്ടായത്.
ചികിത്സയിലിരിക്കുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ പൊലീസും അധികൃതരും ലഭ്യമാക്കുന്നുണ്ടെന്നും എ എസ് പി അറിയിച്ചു. അപകടത്തില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു. ജില്ലാ മജിസ്ട്രേറ്റിനോടും അധികൃതരോടും സംഭവസ്ഥലത്തേക്ക് തിരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ ഉറപ്പുവരുത്താനും അദ്ദേഹം നിര്‍ദേശിച്ചു.
Keywords: 6 dead in Prayagraj car crash, UP CM extends condolence to affected families, Accidental Death, Child, Family, Injured, Hospital, Treatment, Yogi Adityanath, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.