ബീഹാറില്‍ ഫാക്ടറിയിലെ ബോയിലെര്‍ പൊട്ടിത്തെറിച്ച് അപകടം; 6 മരണം, 5 പേര്‍ക്ക് പരിക്ക്

 


പട്‌ന:  (www.kvartha.com 26.12.2021) ബീഹാറില്‍ ഫാക്ടറിയിലെ ബോയിലെര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ആറ് മരണം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബീഹാറിലെ മുസാഫര്‍പൂരില്‍ നൂഡില്‍സ് ഫാക്ടറിയിലാണ് സംഭവം. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ മുസാഫര്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് പ്രണവ് കുമാര്‍ പുറത്തുവിട്ടു. 

മുസാഫര്‍പൂരിലെ ബേല എന്ന സുപ്രധാന വ്യവസായ മേഖലയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ വ്യവസായ സ്ഥാപനങ്ങളും തകര്‍ന്നിട്ടുണ്ടെന്നാണ് റിപോര്‍ട്. ഫാക്ടറിക്കകത്ത് നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.

ബീഹാറില്‍ ഫാക്ടറിയിലെ ബോയിലെര്‍ പൊട്ടിത്തെറിച്ച് അപകടം; 6 മരണം, 5 പേര്‍ക്ക് പരിക്ക്

എഎസ് പി ജയകാന്തിന്റെ നേതൃത്വത്തില്‍ സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്നു. രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെ അഗ്നിശമന സേനയും എത്തിയത് രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സഹായിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Keywords:  Patna, News, National, Explosions, Death, Injured, Police, 6 Dead, Several Injured in Boiler Explosion at a Factory in Bihar 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia