Travel | മുംബൈ - ഗോവ യാത്ര ഇനി 6 മണിക്കൂറായി ചുരുങ്ങും; പദ്ധതി ഉടൻ യാഥാർഥ്യമാകും; വഴിയിൽ ഈ കാര്യങ്ങൾ ആസ്വദിക്കാം!
Aug 13, 2023, 11:34 IST
പനാജി: (www.kvartha.com) വിവിധ പ്രദേശങ്ങളിൽ നിന്നും വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന സംസ്ഥാനമാണ് ഗോവ. മനോഹരമായ ബീച്ചുകൾക്കും രാത്രി ജീവിതത്തിനും ഗോവ ലോകമെമ്പാടും പ്രശസ്തമാണ്. എന്നാലിപ്പോൾ, മുംബൈയ്ക്കും ഗോവയ്ക്കുമിടയിലുള്ള ഗതാഗത സമയം 10 മണിക്കൂറിൽ നിന്ന് ആറ് മണിക്കൂറായി കുറയ്ക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതി അതിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. മുംബൈ-ഗോവ ദേശീയ പാത ഉടൻ ഉദ്ഘാടനം ചെയ്യുമെന്നാണ് വാർത്ത. ഗണേശോത്സവത്തിന് മുമ്പ് തുറന്നുകൊടുക്കുമെന്ന് സൂചനയുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, 1,608 കിലോമീറ്റർ നീളമുള്ള നാലുവരിപ്പാതയായ എൻ എച്ച് 66 (NH-66) പ്രവർത്തനക്ഷമമായാൽ അത് ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കന്യാകുമാരി മുതൽ മഹാരാഷ്ട്രയിലെ പൻവേൽ വരെയുള്ള ദേശീയപാതയാണ് 66. ഇത് ഗോവ, കർണാടക, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു. പുതിയ പാലങ്ങൾ, തുരങ്കങ്ങൾ, ബൈപാസുകൾ എന്നിവയുടെ നിർമാണവും നിലവിലെ റോഡിന്റെ വീതികൂട്ടി നാലുവരിപ്പാതയാക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി രവീന്ദ്ര ചവാനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകാന്ത് ഷിൻഡെയും അടുത്തിടെ യോഗം ചേർന്നിരുന്നു.
ഈ സ്ഥലങ്ങൾ കാണാൻ മറക്കല്ലേ!
മുംബൈ-ഗോവ ഹൈവേ റോഡ് യാത്രയിൽ ഗോവയിലും മുംബൈയിലും എത്തുമ്പോൾ നിങ്ങൾക്ക് എളുപ്പത്തിൽ സന്ദർശിക്കാൻ കഴിയുന്ന നിരവധി മികച്ച സ്ഥലങ്ങളുണ്ട്. ഈ സ്ഥലങ്ങൾ സന്ദർശിക്കുന്നത് വ്യത്യസ്തമായ അനുഭവമായിരിക്കും.
പൻവേൽ
മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകുമ്പോൾ ആദ്യത്തെ സ്ഥലം പൻവേലാണ്. മഹാരാഷ്ട്രയിലെ വളരെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് പൻവേൽ. കുറച്ചു നേരം ഇവിടെ വിശ്രമിച്ചതിന് ശേഷം നിങ്ങൾക്ക് കർണാല പക്ഷി സങ്കേതം, കർണാല ഫോർട്ട്, ബല്ലാലേശ്വർ ക്ഷേത്രം തുടങ്ങിയ മികച്ച സ്ഥലങ്ങൾ സന്ദർശിക്കാം.
മഹദ്
അറബിക്കടലിന്റെ തീരത്ത് നിന്ന് അൽപം അകലെ സ്ഥിതി ചെയ്യുന്ന വളരെ മനോഹരവും സമാധാനപരവുമായ സ്ഥലമാണ് മഹദ്. മുംബൈ-ഗോവ യാത്രയ്ക്കിടെ ഈ സ്ഥലത്ത് മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കാം.
രത്നഗിരി
മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ നഗരം മുംബൈ-ഗോവ ഹൈവേ യാത്രയുടെ മധ്യത്തിലാണ്. ജയ്ഗഡ് ഫോർട്ട്, ലൈറ്റ് ഹൗസ്, മാണ്ട്വി ബീച്ച്, തിബ പാലസ് തുടങ്ങിയ രത്നഗിരിയിലെ മികച്ച സ്ഥലങ്ങൾ നിങ്ങൾക്ക് സന്ദർശിക്കാം.
കുടൽ
മുംബൈ-ഗോവ ഹൈവേയിൽ പതിക്കുന്ന കുടൽ നഗരം മനോഹരവും ആകർഷകവുമായ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതിനാൽ വിനോദസഞ്ചാരികൾ കാഴ്ചകൾ കാണാൻ ഇവിടെയെത്തുന്നു.
ഭക്ഷണവും ആസ്വദിക്കാം
മുംബൈ-ഗോവ ഹൈവേ യാത്രയിൽ ചുറ്റിക്കറങ്ങാൻ സ്ഥലങ്ങൾ മാത്രമേയുള്ളൂ എന്നല്ല. ഈ ഹൈവേയുടെ സൈഡിൽ നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉണ്ട്, അവിടെ നിങ്ങൾക്ക് രുചികരമായ വിഭവങ്ങൾ ആസ്വദിക്കാനും കഴിയും.
Mumbai, Goa, Travel, NH-66, Mumbai-Goa, National Highway, Tourism, Destinations, West India, Attractions, Food, 6-hour Mumbai-Goa travel: Soon to be real.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.