ഡെല്‍ഹി, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ഭൂചലനം

 


ഡെല്‍ഹി: (www.kvartha.com 22.05.2014) ഡെല്‍ഹി, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ശക്തമായ ഭൂചലനം. ബുധനാഴ്ച രാത്രി 9.50 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.ഒഡിഷയില്‍ നിന്ന് 275 കിലോമീറ്റര്‍ തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 20 സെക്കന്റോളം ഭൂചലനം അനുഭവപ്പെട്ടു. ബംഗാളിലെ മൂര്‍ഷിദാബാദ്, ഹല്‍ദിയ, ദിഗ, ബുര്‍ദ്വാന്‍, ബങ്കൂറ എന്നിവിടങ്ങളിലും ഭൂചലനമനുഭവപ്പെട്ടു.
ഡെല്‍ഹി, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ഭൂചലനം

ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം  സമുദ്രനിരപ്പില്‍നിന്നും 30 കിലോമീറ്റര്‍ താഴെയായതിനാലാണ്
നാശനഷ്ടങ്ങളൊന്നും സംഭവിക്കാതിരുന്നത്.   ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ഷമീന 2 വര്‍ഷം മുമ്പത്തെ ഖത്തര്‍ വ്യവസായിയുടെ വീട്ടിലെ മോഷണക്കഥയിലെ നായിക

Keywords:  6.0 magnitude earthquake hits Bay of Bengal; tremors felt in East India, Delhi, Chennai, Kolkata, Tsunami, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia