Arrested | 'രാഹുല്‍ ഗാന്ധിക്ക് നേരെ ബോംബെറിയും'; ഭാരത് ജോഡോ യാത്രയ്ക്കിടെ വധഭീഷണി കത്തയച്ചെന്ന കേസില്‍ 60 കാരന്‍ അറസ്റ്റില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) കഴിഞ്ഞ വര്‍ഷം ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ 60 കാരനെ പിടികൂടിയതായി റിപോര്‍ട്. ഐഷിലാല്‍ ജാം എന്ന ദയാസിംഗാണ് അറസ്റ്റിലായത്. 

കത്തയച്ചതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഡെപ്യൂടി പൊലീസ് കമീഷനര്‍ (ക്രൈം ബ്രാഞ്ച്) നിമിഷ് അഗര്‍വാള്‍ പറഞ്ഞു. 

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ വര്‍ഷം 2022 നവംബറിലാണ് സംഭവം നടന്നത്. ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവേശിച്ചയുടന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ബോംബെറിയുമെന്നാണ് കത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നത്. 

ഇന്‍ഡോറിലെ ഒരു മധുരപലഹാരക്കടയ്ക്ക് പുറത്ത് നിന്നാണ് കത്ത് കണ്ടെത്തിയത്. തൊട്ടുപിന്നാലെ, അജ്ഞാതനെതിരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 507 വകുപ്പ് പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.

അന്വേഷണം ദയാസിംഗിലെത്തിയപ്പോഴാണ് ഇയാള്‍ ട്രെയിനില്‍ രക്ഷപ്പെടാന്‍ പോവുകയാണെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇതോടെ ദേശീയ സുരക്ഷാ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Arrested | 'രാഹുല്‍ ഗാന്ധിക്ക് നേരെ ബോംബെറിയും'; ഭാരത് ജോഡോ യാത്രയ്ക്കിടെ വധഭീഷണി കത്തയച്ചെന്ന കേസില്‍ 60 കാരന്‍ അറസ്റ്റില്‍


പ്രതിയെ എന്‍എസ്എ പ്രകാരം ജയിലിലടക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടതായി നിമിഷ് അഗര്‍വാള്‍ പറഞ്ഞു. എന്തുകൊണ്ടാണ് പ്രതികള്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  News, National, National-News, New Delhi, Crime-News, Crime, Rahul Gandhi, Accused, Police, Arrested, IPC, Train, Threat, Death Threat, Bharth Jodo Yathra, 60-year-old man arrested in Indore for sending death threat to Rahul Gandhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia