ഹൈദരാബാദില്‍ 64കാരന്‍ പൂവാലന്‍ അറസ്റ്റില്‍

 


ഹൈദരാബാദ്: (www.kvartha.com 06.12.2015) ഹൈദരാബാദില്‍ പൂവാല ശല്യം വളരെ സാധാരണമാണ്. കൗമാരക്കാരായ പെണ്‍കുട്ടികളും സ്ത്രീകളും ഈ പൂവാലശല്യത്തിന് ഇരകളാകാറുണ്ട്.

സാധാരണ ചെറുപ്പക്കാരായ യുവാക്കളാണ് ഇത്തരം കേസുകളില്‍ അറസ്റ്റിലാകുന്നത്. എന്നാല്‍ 60 കഴിഞ്ഞ പൂവാലന്മാരും കുറവല്ലെന്ന് നഗരത്തിലെ ഷീ ടീം പറയുന്നു.

കുകട്ട്പള്ളി ബസ്സ്‌റ്റോപ്പില്‍ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റിലായത് 64 കഴിഞ്ഞ പൂവാലനാണ്. ബസ് കാത്തുനിന്ന 34കാരിയോട് ശ്യംഗരിച്ചതിനാണിയാള്‍ അറസ്റ്റിലായത്.

യുവതിയുടെ സമീപത്തുനിന്ന വൃദ്ധന്‍ വീട്ടില്‍ ഭാര്യയില്ലെന്നും സിനിമയ്ക്ക് പോകാമെന്നും പറഞ്ഞ് ശല്യം ചെയ്യുകയായിരുന്നു. കൂടാതെ തട്ടലും മുട്ടലും അസഹ്യമായി. ഇതിനിടെ ഷീ സംഘം സ്ഥലത്തെത്തി പൂവാലനെ പൊക്കുകയായിരുന്നു.

മഫ്തിയിലെത്തിയ ഷീ ടീം അംഗമായിരുന്നു ബസ് കാത്തുനിന്ന യുവതിയെന്ന് പാവം പൂവാലന്‍ അറിഞ്ഞിരുന്നില്ല. അതേസമയം അറസ്റ്റിലാകുന്ന പൂവാലന്മാര്‍ അതൊരു തെറ്റായി കാണുന്നില്ലെന്ന് ഷീടീം പറയുന്നു. സ്ത്രീകളെ ശല്യം ചെയ്യുന്നത് ഒരു അവകാശമായി കരുതുന്നവരാണ് ഇത്തരക്കാരില്‍ ഭൂരിഭാഗവും. ചുരുക്കം ചിലര്‍ കൗണ്‍സിലിംഗില്‍ തെറ്റ് മനസിലാക്കുകയും തിരുത്തുകയും ചെയ്യാറുണ്ട്.

ഹൈദരാബാദില്‍ 64കാരന്‍ പൂവാലന്‍ അറസ്റ്റില്‍


SUMMARY: Hyderabad: Eve teasing in city is becoming quite common. Both teenage girls and women often stalk by men.

Keywords: Hyderabad, Eve teaser, Arrested,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia