വാര്‍ദ്ധക്യത്തിലും തകരാത്ത പ്രണയം; പ്രിയതമയുടെ കുഴിമാടത്തിനു മുന്നില്‍ കഴുത്ത് മുറിച്ച് 65കാരന്‍റെ ആത്മഹത്യാ ശ്രമം

 


ഹൈദരാബാദ്: (www.kvartha.com 12/07/2015) ഭാര്യയുടെ മരണത്തില്‍ മനം നൊന്ത് 65കാരനായ ഭര്‍ത്താവ് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഭാര്യയെ അടക്കം ചെയ്ത കുഴിമാടത്തിനു മുന്നിലാണ് ഷെയ്ഖ് ഗൗരി എന്ന വൃദ്ധന്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗൗരിയുടെ ഭാര്യ മരിച്ചത്. പിന്നീട് ഇത്രയും കാലം ഇയാള്‍ വിഷാദ രോഗത്തിന് അടിമയായിരുന്നു. പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച്ച നമസ്ക്കാരം കഴിഞ്ഞ് ഭാര്യയുടെ കുഴിമാടത്തില്‍ ചെന്ന ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട ചിലയാളുകള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൗരി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.

ഭാര്യയുടെ മരണത്തെ തുടര്‍ന്ന് ഉണ്ടായ വിഷാദ രോഗം മൂര്‍ച്ചിച്ചതിനാലാവാം ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.
വാര്‍ദ്ധക്യത്തിലും തകരാത്ത പ്രണയം; പ്രിയതമയുടെ കുഴിമാടത്തിനു മുന്നില്‍ കഴുത്ത് മുറിച്ച് 65കാരന്‍റെ ആത്മഹത്യാ ശ്രമം

SUMMARY:  A 65 year old husband tries to commit suicide in front of the grave of his died wife. He suffering from depression for about two years.

Keywords: Man, Suicide attempt, Grave, Hospital, Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia