ഇന്‍ഡ്യയില്‍ നിര്‍മിച്ച കോവിഡ് വാക്സിനുകള്‍ വിദേശത്ത് വികസിപ്പിച്ചതിനേക്കാള്‍ സുരക്ഷിതമാണെന്ന് 67% പൗരന്മാരും വിശ്വസിക്കുന്നെന്ന് സര്‍വെ റിപോര്‍ട്; മറ്റ് ഫലങ്ങള്‍ ഇങ്ങനെ
Mar 3, 2022, 10:06 IST
ന്യൂഡെല്‍ഹി: (www.kvartha.com 03.03.2022) ഇന്‍ഡ്യയില്‍ നിര്‍മിച്ച കോവിഡ് 19 വാക്സിനുകള്‍ വിദേശത്ത് വികസിപ്പിച്ചതിനേക്കാള്‍ സുരക്ഷിതമാണെന്ന് 67% പൗരന്മാരും വിശ്വസിക്കുന്നെന്ന് സര്‍വെ റിപോര്‍ട്. ഹീല്‍ ഫൗന്ഡേഷനുമായി സഹകരിച്ച് സൈസന്‍ ഗ്ലോബല്‍ ഇന്‍സൈറ്റ്സ് ആന്‍ഡ് കണ്‍സള്‍ടിംഗ് നടത്തിയ ഇന്‍ഡ്യ വാക്സ് സെന്‍സ് സര്‍വെയില്‍ രാജ്യത്തെ ഒമ്പത് മെട്രോ നഗരങ്ങളിലെ 1,106 പേര് പങ്കാളികളായി. വാക്സിനുകളെ കുറിച്ചുള്ള ആളുകളുടെ അഭിപ്രായം, അവയുടെ ഫലപ്രാപ്തി, പകര്ചവ്യാധിയെ ചെറുക്കുന്നതില്‍ ജനങ്ങളുടെ പങ്ക് എന്നിവ മനസിലാക്കാനാണ് സര്‍വെ നടത്തിയത്.
സര്‍വെയില്‍ പങ്കെടുത്തവരുടെ ശരാശരി പ്രായം 28 വയസായിരുന്നു. 45 ശതമാനം സ്ത്രീകളായിരുന്നു. അവരില്‍ 98 ശതമാനം പേരും കോവിഡ് 19 വാക്സിന് ഫലപ്രദമാണെന്ന് വിശ്വസിക്കുന്നു. സര്‍വെയില്‍ പങ്കെടുത്തവരില്‍ 78-79 ശതമാനം പേരും അടുത്ത രണ്ട് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവിതം സാധാരണ നിലയിലാകുമെന്ന് ശുഭാപ്തിവിശ്വാസമുള്ളവരാണെന്നും 83 ശതമാനം പേര് വാക്സിനുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും വിശ്വസിക്കുന്നു.
90 ശതമാനത്തിലധികം ഇന്‍ഡ്യക്കാരും കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ വാക്സിനിന്റെ പങ്ക് നിര്‍ണായകമാണെന്ന് വിശ്വസിക്കുന്നു, 85 ശതമാനത്തിലധികം പേരും വാക്സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വിശ്വസിക്കുന്നു.
'വാക്സിനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ആളുകള്‍ എങ്ങനെയാണ് വിശ്വസനീയമായ കേന്ദ്രങ്ങളെ ആശ്രയിക്കുന്നതെന്ന് സര്‍വെ പുറത്തുകൊണ്ടുവരുന്നെന്ന്'- ഹീല്‍ ഫൗന്‍ഡേഷന്റെ സ്ഥാപകന്‍ ഡോ. സ്വദീപ് ശ്രീവാസ്തവ പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ ലഭ്യമായ തെറ്റായ വിവരങ്ങളെ ആശ്രയിക്കാതെ ആളുകള്‍ പ്രൊഫഷണല്‍ ഉപദേശം മാത്രം ആശ്രയിച്ചു. അത് വളരെ വിശ്വസനീയമായി കണക്കാക്കപ്പെടുന്നു. ശാസ്ത്ര സ്ഥാപനങ്ങളില്‍ നിന്നും ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും വരുന്ന വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മിക്ക ആളുകളും വിശ്വസിക്കുന്നു- അദ്ദേഹം വ്യക്തമാക്കി.
ശരിയായ തരത്തിലുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിലും താഴെത്തട്ടിലുള്ള ആളുകളെ ബോധവല്‍ക്കരിക്കുന്നതിലും ആരോഗ്യപരിപാലകരുടെ പങ്ക് വളരെ വലുതാണ്. വാക്സിനുകളെക്കുറിച്ചുള്ള മിഥ്യാധാരണകളും ഭയവും ഇല്ലാതാക്കാന്‍ ഫലപ്രദമായ ആരോഗ്യ സംരക്ഷണ ആശയവിനിമയത്തിന്റെ ആവശ്യമുണ്ടെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു. ഫലപ്രദമായ ആരോഗ്യ പരിപാലന, ആശയവിനിമയത്തിലൂടെ വിശ്വസനീയമായ വിവരങ്ങളുടെ പ്രാധാന്യവും സര്‍വേ കൊണ്ടുവരുന്നു'- ഡോ. സ്വദീപ് കൂട്ടിച്ചേര്‍ത്തു.
കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍കാര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് 71 ശതമാനം ആളുകളും വിശ്വസിക്കുന്നതായും സര്‍വെ വെളിപ്പെടുത്തുന്നു.
'സമൂഹമാധ്യമങ്ങളില്‍ ധാരാളം വിവരങ്ങളുണ്ടായിട്ടും, ആളുകള്‍ വാക്സിനുകളെ സംബന്ധിച്ച ഏറ്റവും വിശ്വസനീയമായ അഞ്ച് ഉറവിടങ്ങളെയാണ് ആശ്രയിക്കുന്നത്. വേള്‍ഡ് ഹെല്‍ത് ഓര്ഗനൈസേഷന് (ഡബ്ല്യുഎച്ഒ), ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡികല്‍ റിസര്‍ച് (ഐസിഎംആര്‍), ഹെല്‍ത് കെയര്‍ പ്രൊവൈഡര്‍മാര്‍ (വൈദ്യന്മാര്, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍), പ്രധാനമന്ത്രി, എയിംസ് എന്നിവയായിരുന്നു ഉറവിടങ്ങളെന്ന് സെയ്സണ്‍ ഗ്ലോബല്‍ ഇന്‍സൈറ്റ്സ് ആന്‍ഡ് കണ്‍സള്‍ട്ടിങ്ങിന്റെ സ്ഥാപകയും ഡയറക്ടറുമായ കവിതാ ഗുപ്ത പറഞ്ഞു. സര്‍വേയിലൂടെയാണ് ഈ വസ്തുത പുറത്തുവന്നത്.
'സര്‍വെ ഒരു കാര്യം കൂടി വെളിപ്പെടുത്തി- വാക്സിന് എടുക്കാത്ത ആളുകള്‍ക്ക് ഉയര്‍ന്ന ആശങ്കകളുണ്ടെന്നും, വാക്സിന് സുരക്ഷയെക്കുറിച്ചും അതിന്റെ ഫലപ്രാപ്തിയെക്കുറിച്ചും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ ആശങ്കയോ ഉറപ്പോ കുറവോ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഫലപ്രദമായ ആരോഗ്യ വകുപ്പിന്റെ ഇടപെടലിലൂടെ ഇത് പരിഹരിക്കേണ്ടതുണ്ട്, ''കവിത ഗുപ്ത പറഞ്ഞു.
സാമ്പത്തിക പ്രശ്നങ്ങളും പുനരധിവാസ ആശങ്കകളും പ്രധാന ആശങ്കകളില്‍ ഒന്നാണ്. റഗുലര്‍ ക്ലാസുകള്‍ നഷ്ടപ്പെടുന്നതിനാല്‍ പലരും തങ്ങളുടെ കുട്ടികളുടെ വളര്‍ചയിലും ആശങ്കാകുലരാണ്- സര്‍വെ വെളിപ്പെടുത്തി.
Keywords: New Delhi, News, National, COVID-19, Vaccine, Survey, Abroad, Report, 67% citizens believe 'made in India' Covid-19 vaccines safer than those developed abroad: Survey.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.