അയല്‍വാസിയുമായുണ്ടായ പാര്‍കിങ് പ്രശ്‌നത്തെ ചൊല്ലി മകനോടും മരുമകളോടും വഴക്ക്; മകന്റെ അടിയേറ്റ് ബോധരഹിതയായ വയോധിക തല്‍ക്ഷണം മരിച്ചു; സി സി ടി വി ദൃശ്യം പുറത്ത്
Mar 17, 2021, 11:29 IST
ന്യൂഡെല്‍ഹി: (www.kvartha.com 17.03.2021) അയല്‍വാസിയുമായുണ്ടായ പാര്‍കിങ് പ്രശ്‌നത്തെ ചൊല്ലി മകനോടും മരുമകളോടും വഴക്കിട്ട വയോധിക മകന്റെ അടിയേറ്റ് തല്‍ക്ഷണം മരിച്ചു. 76കാരിയായ അവതാര്‍ കൗറാണ് മരിച്ചത്. ഡെല്‍ഹിയിലെ ദ്വാരകയിലാണ് ദാരുണ സംഭവം. മകന്‍ രണ്‍ബീറിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അയല്‍വാസിയുമായുണ്ടായ പാര്‍കിങ് പ്രശ്‌നത്തെ ചൊല്ലി തിങ്കളാഴ്ച ഉച്ചക്ക് ശേഷം മകനും മരുമകളുമായി കൗര്‍ വഴക്ക് കൂടിയിരുന്നു. ഇതിനിടെ ദേഷ്യം വന്ന മകന്‍ അമ്മയെ അടിക്കുകയായിരുന്നു. അടിയേറ്റ് കൗര്‍ വീഴുന്നതും ബോധരഹിതയാകുന്നതിന്റെയും സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. താഴെ വീണ കൗറിനെ മരുമകള്‍ കുലുക്കി വിളിക്കുകയും ചെയ്യുന്നുണ്ട്. കൗറിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Keywords: News, National, India, New Delhi, CCTV, Son, Case, Mother, Police, Death, Hospital, 76-year-old woman dies after being slapped by man in Delhi's Dwarka; incident caught on CCTVHorrible. A man in Delhi slaps his old mother, she dies. pic.twitter.com/NsAO8PZb7b
— Sandeep Singh (@PunYaab) March 16, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.