ജയലളിതയുടെ ആശുപത്രി വാസത്തിലും മരണത്തിലും മനംനൊന്ത് തമിഴ്നാട്ടില്‍ ജീവനൊടുക്കിയത് 77 പേര്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് അണ്ണാ ഡിഎംകെ
Dec 8, 2016, 11:24 IST
ചെന്നൈ: (www.kvartha.com 08.12.2016) സപ്തംബര്‍ 22 ന് ജയലളിതയെ പനിയും നിര്‍ജലീകരണവും ബാധിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ മരിച്ചതുവരെയുള്ള കാലഘട്ടങ്ങളില്‍ അമ്മയുടെ വേര്‍പാടിലും രോഗാവസ്ഥയിലും മനംനൊന്ത് തമിഴ്നാട്ടില്‍ 77 പേര് മരിച്ചതായി അണ്ണാ ഡിഎംകെ.
ഇവരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും പാര്‍ട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതം സഹായധനം നല്‍കും. ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് വിരല്‍ മുറിച്ചയാള്ക്കും 50,000 രൂപ നല്‍കും.
ജയലളിതയുടെ രോഗത്തിലും വിയോഗത്തിലും മനംനൊന്ത് ജീവന് വെടിഞ്ഞ 77 പേരുടെ പട്ടികയും പാര്‍ട്ടി പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഉള്ളവരാണ് ഇവരെന്നാണ് വിശദീകരണം. ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായ ഡിസംബര്‍ നാലിനുശേഷമുള്ള രോഗനിമിഷങ്ങളാണോ അതോ അവരെ ആദ്യമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെപ്തംബര്‍ 22നു ശേഷമുള്ള ചികിത്സാ കാലയളവാണോ പാര്‍ട്ടിയുടെ പത്രക്കുറിപ്പില്‍ പ്രതിപാദിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ഹൃദയാഘാതമുണ്ടായതിന്റെ പിറ്റേന്നാണ് ജയലളിത അന്തരിച്ചത്.
അതേസമയം, ജയലളിതയുടെ രോഗനാളുകളിലും മരണശേഷവും 30 പേര് മരിച്ചതായാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ കണക്ക്. മാത്രമല്ല, മറ്റു നാലുപേര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായും ഇന്റലിജന്‍സ് വ്യക്തമാക്കുന്നു.

Also Read:
അബ്ദുല്‍ ഖാദറിന്റെ കൊല: മുഖ്യപ്രതി ഉള്‍പെടെ രണ്ടുപേര്‍ അറസ്റ്റില്‍; 3 പേരെകൂടി പ്രതിചേര്‍ത്തു
Keywords: 77 persons died of grief, shock over Jayalalithaa's demise: AIADMK,Chennai, Hospital, Treatment, Injured, Family, Compensation, Chief Minister, Suicide, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.